ചൈനീസ് ആപ്പായ ടിക്ക് ടോക്കിന് ഇന്ത്യയില്‍ നിരോധനം. ഇതില്‍ നിരാശരായവര്‍ക്ക് ആശ്വാസവുമായി നടന്‍ സന്തോഷ് പണ്ഡിറ്റ്. ടിക് ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍ക്കുന്നവര്‍ തന്റെ പാട്ടുകളും വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കാനും അതോടെ ടിക് ടോക്ക് നിരോധിച്ച വിഷമം പോയിക്കിട്ടുമെന്നുമാണ് സന്തോഷ് പണ്ഡിറ്റ് പറയുന്നത്
ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം.
മക്കളേ..
അങ്ങനെ ടിക്-ടോക്ക് ഗൂഗിള്‍ നിരോധിച്ചല്ലോ… ആ ആപ്പ് ചില ആളുകള്‍ അപകടകരമാം വിധം മിസ് യൂസ് ചെയ്തു, അഥവാ ചെയ്യുന്നു. അത് കാരണം കുറേ അപകടം ഉണ്ടാകുന്നു എന്നും പറഞ്ഞ് ചിലര്‍ കേസ് കൊടുത്തതാണ് ഈ വിധിയിലേക്ക് നയിച്ചത്..
എന്തിനേയും നല്ല രീതിയിലും പോസിറ്റീവായും ഉപയോഗിക്കുവാന്‍ പലരും ശ്രമിക്കാറില്ല..
ഏതായാലും ടിക്- ടോക്ക് നഷ്ടപ്പെട്ട വിഷമത്തില്‍ നില്‍കുന്നവര്‍ എന്റെ പാട്ടുകളും, വീഡിയോകളും യൂട്യൂബിലൂടെ കണ്ട് രസിക്കുക.. അത് നിരോധിച്ച വിഷമം പോയ് കിട്ടും..
(വാല്‍ കഷ്ണം.. പണ്ഡിറ്റിന്റെ ലീലാ വിലാസങ്ങളുടെ വീഡിയോകളുടെ മുമ്ബില് എന്തോന്ന് ടിക് ടോക്ക്..അവനവന്റെ ആവശ്യങ്ങളെയും അനാവശ്യങ്ങളെയും തിരിച്ചറിയുന്നിടത്താണ് ഒരാളുടെ യഥാര്‍ത്ഥ വളര്‍ച്ച ആരംഭിക്കുന്നത്. )
Pl comment by Santhosh Pandit(പണ്ഡിറ്റില്‍ വിശ്വസിക്കൂ, ചിലപ്പോള്‍ നിങ്ങളും, സമയം നല്ലതെങ്കില്‍ നിങ്ങളുടെ കുടുംബവും രക്ഷപ്പെടും)
Post Your Comments