നായകനായും സഹതാരമായും വില്ലനായും തിളങ്ങിയ ബോളിവുഡ് താരമാണ് ഫര്‍ദീന്‍ ഖാന്‍. എന്നാല്‍ കഴിഞ്ഞ ഒന്‍പതു വര്‍ഷമായി സിനിമയില്‍ നിന്നും ഇടവേലയെടുട്ത് മാറി നില്‍ക്കുകയാണ് താരം. 2010 ല്‍ പുറത്തിറങ്ങിയ ദുല്‍ഹ മില്‍ഗയ എന്ന സിനിമയ്ക്ക് ശേഷം താരത്തെ സിനിമയിലോ മറ്റു പരിപാടികളിലോ കാണാനില്ല. അതോടെ പല അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.
ഇപ്പോള്‍ വീണ്ടും സിനിമാ ലോകത്തേയ്ക്ക് തിരിച്ചെത്തുകയാണ് താരമെന്ന് റിപ്പോര്‍ട്ട്. മൂന്ന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹത്തിന്റെ ഒരു ചിത്രം പ്രചരിച്ചതോടെ ശരീരഭാരത്തിന്റെ പേരില്‍ കളിയാക്കിക്കൊണ്ടുള്ള ട്രോളുകള്‍ സമൂഹ മാധ്യമങ്ങളില്‍ ശക്തമായിരുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ആ സംഭവത്തിനു മറുപടിയുമായി എത്തിയിരിക്കുകയാണ് ഫര്‍ദീന്‍ ഖാന്‍. അനാവശ്യമായ വാക്കുകള്‍ക്ക് ചെവി കൊടുത്തതാണ് തന്റെ പരാജയത്തിനു പിന്നിലെന്ന് താരം പറയുന്നു.
” ആളുകള്‍ പറയുന്ന കാര്യങ്ങള്‍ക്ക് ഞാന്‍ ആവശ്യമില്ലാതെ വിലകൊടുത്തു. ഇതെല്ലാം മറികടക്കേണ്ടത് അനിവാര്യമാണ്. സത്യത്തില്‍ മോശം പറയുന്നവര്‍ പറയട്ടെ, അത് കാര്യമാക്കേണ്ടതില്ല. ഞാന്‍ ആരാണെന്ന് ഇപ്പോള്‍ എനിക്കറിയം. കണ്ണാടിയില്‍ നോക്കി നില്‍ക്കുമ്പോള്‍ എനിക്ക് എന്നെ വ്യക്തമായി കാണാന്‍ സാധിക്കാറുണ്ട്. അര്‍ഹമായവയെല്ലാം എനിക്ക് ലഭിച്ചിട്ടുണ്ട്.” – ഫര്‍ദീന്‍ വ്യക്തമാക്കി.
Post Your Comments