ഒരു കാലത്ത് ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് മലയാള സിനിമ അടക്കിവാണിരുന്ന സൂപ്പര്‍ താരം ബാബു ആന്റണി ഇന്നത്തെ മലയാള സിനിമയിലെ സ്റ്റണ്ട് രംഗചിത്രീകരണത്തിനെതിരെ ശബ്ദമുയര്‍ത്തുകയാണ്, നായകന്‍റെ തലോടലില്‍ വില്ലന്മാര്‍ :തെറിച്ചു പോകുന്ന സംഘട്ടന രംഗത്തോടാണ് ബാബു ആന്റണിയുടെ വിയോജിപ്പ്, നിരവധി ഇടി പടങ്ങളില്‍ അഭിനയിച്ചു കയ്യടി നേടിയ ബാബു ആന്റണി പുതിയ ആക്ഷന്‍ രംഗങ്ങളോട് വിമര്‍ശനം രേഖപ്പെടുത്തി രംഗത്ത് വന്നിരിക്കുകയാണ്.
മലയാള സിനിമയില്‍ നായകന്‍ തൊടുമ്പോഴേക്കും പറന്നു പോകുന്ന വില്ലന്‍’ ടൈപ്പ് സീനുകള്‍ ധാരാളമാണ്, അത്തരം സീനുകളെ പ്രോത്സാഹിപ്പിക്കുന്നില്ല, വേണ്ടത്ര അളവില്‍ സിനിമാറ്റിക് ആയി ചിത്രീകരിക്കുന്ന ചില റിയലിസ്റ്റിക് സ്റ്റണ്ട് രംഗങ്ങളെ പിന്തുണയ്ക്കുന്നു.ഹോളിവുഡില്‍ സംഗതി മറിച്ചാണ്, അതില്‍ കുറേക്കൂടി ത്രില്ലിംഗ് ഉണ്ട് സ്റ്റണ്ട് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ബാബു ആന്റണി പറയുന്നു.
മലയാള സിനിമയില്‍ അത്ര സജീവമാല്ലാതെ സിനിമകള്‍ ചെയ്യുന്ന ബാബു ആന്റണി അടുത്തിടെ കായംകുളം കൊച്ചുണ്ണി എന്ന ചിത്രത്തില്‍ ഒരു ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു,പുതിയ ഹോളിവുഡ് ചിത്രത്തിന്റെ തിരക്കിലാണ് ബാബു ആന്റണി, ബുള്ളറ്റ്‌സ്, ബ്ലെയ്ഡ്‌സ് ആന്‍ഡ് ബ്ലഡ് എന്ന ഹോളിവുഡ് ചിത്രത്തിലാണ് ബാബു ആന്റണി അഭിനയിക്കുന്നത്.
Post Your Comments