അവതാരകയായി എത്തി മലയാളികളുടെ ഇഷ്ടതാരമായി മാറിയ താരമാണ് രഞ്ജിനി ഹരിദാസ്. മോഹന്‍ലാല്‍ അവതരിപ്പിച്ച ബിഗ് ബോസ്സ് മലയാളം പതിപ്പില്‍ മത്സരാര്‍ത്ഥികള്‍ ആയിരുന്നു രഞ്ജിനിയും നടി അര്‍ച്ചന സുശീലനും. ഈ ഷോയിലൂടെ സൌഹൃദത്തിലായ രഞ്ജിനിക്ക് ഒരു നായക്കുട്ടിയെ സർപ്രൈസ് സമ്മാനമായി നൽകിയിരിക്കുകയാണ് അർച്ചന സുശീലൻ.
അര്‍ച്ചനയുടെ വളർത്തു നായ്ക്കളായ അപ്പുവിന്റെയും ഗുജിബൂവിന്റെയും കുഞ്ഞിനെയാണ് രഞ്ജിനിക്കു സമ്മാനിച്ചത്. ഇൻസ്റ്റാഗ്രാമിലൂടെയാണ് രഞ്ജിനി പുതിയ വിശേഷം ആരാധകരുമായി പങ്കുവച്ചത്. നാലുകുട്ടികൾ ഉണ്ടായെങ്കിലും ഒന്നുമാത്രമാണ് ജീവനോടെ അവശേഷിച്ചതെന്നും ബെൻജി എന്നാണ് ഇവന്റെ പേരെന്നും രഞ്ജിനി കുറിപ്പിൽ പറയുന്നു. താരത്തിന്റെ കുറിപ്പ് ഇങ്ങനെ
‘‘ഇന്ന് ഇതെന്റെ കുടുംബത്തിന്റെ ഭാഗമാണ്. ഇതൊരു വലിയ ഉത്തരവാദിത്തമാണെന്ന് എനിക്കറിയാം. പക്ഷേ ഞാനത് ഏറ്റെടുക്കാൻ തയാറാണ്.
നിന്റെ ജീവന്റെ ജീവന് സുരക്ഷിത സ്ഥാനമായി എന്നെയും എന്റെ വീടും പരിഗണിച്ചതിനു നന്ദി. ഇവനെ പൊന്നു പോലെ നോക്കുമെന്ന് ഞാൻ വാക്ക് തരുന്നു.
കുറച്ചു നേരത്തേ തരുന്ന ജന്മദിനസമ്മാനമാണെന്ന് അര്‍ച്ചന എന്നോടു പറഞ്ഞു. എന്നാൽ ഇത് അതിലും അപ്പുറമാണ്. രണ്ടാമതും എന്റെ പാരന്റിങ് സ്കിൽ പുറത്തെടുക്കാന്‍ സമയമായിരിക്കുന്നു.’’
Post Your Comments