മലയാളത്തിന്റെ താര രാജാവ് മോഹന്‍ലാളിന്റെ ഏറ്റവും പുതിയ ചിത്രമാണ് ലൂസിഫര്‍. ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. മോഹന്‍ലാലിന്റെ അഭിനയ മികവിനെ പുകഴ്ത്തി പ്രശസ്ത ക്യാമറാമാന് വിപിന്‍ മോഹന്‍. എന്നും തനിക്കൊരു അത്ഭുതമാണെന്ന് ലാല്‍ എന്ന് വിപിന്‍ മോഹന്‍ പറയുന്നു. പിന്മാഗിയാണ് ലാലുമായിട്ട് അവസാനം ചെയ്ത സിനിമയെങ്കിലും ഇന്നും ലാലിന്റെ മനസ്ഥിതിയ്ക്ക് ഒരുമാറ്റവും വന്നിട്ടില്ലെന്ന് വിപിന്‍ മോഹന്‍ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തില്‍ പങ്കുവച്ചു. ലാലിന് ഏറ്റവുമധികം പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത് ജഗതി ശ്രീകുമാര്‍ വരുമ്പോഴാണെന്നും ജഗതി ശ്രീകുമാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ലാലിന് വരുന്ന ഹ്യൂമര്‍ മറ്റേതെങ്കിലും ആര്‍ട്ടിസ്റ്റിനൊപ്പമുണ്ടെന്ന് തനിക്കു തോന്നുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
വിപിന്‍ മോഹന്റെ വാക്കുകള്‍ ഇങ്ങനെ.. ‘ലാല്‍ ഒരു അത്ഭുതപ്രതിഭാസമാണ്. പുള്ളിയുടേത് ഒരു പ്രത്യേക രീതിയാണ്. മുഖത്തിങ്ങനെ ഒരു തീ പടര്‍ന്നുവരുന്നതു നമുക്ക് കാണാം. ലൂസിഫര്‍ എന്ന സിനിമ ഞാന്‍ കണ്ടു. പുള്ളിയുടെ ഒരു ചിരിയുണ്ട്. ഭയങ്കര ഡെയിഞ്ചറസ് ചിരിയാണ്. ആ ചിരിവന്നുകഴിഞ്ഞാല്‍ അപ്പോ അറിയാം അടിവരുന്നുണ്ടെന്ന്. ജീവിതത്തില്‍ പക്ഷേ വളരെ പാവപ്പെട്ട മനുഷ്യനാണ്. വളരെ നല്ല മനുഷ്യനാണ്.
പിന്മാഗിയാണ് ലാലുമായിട്ട് അവസാനം ചെയ്ത സിനിമ. ആ ലാല്‍ തന്നെയാണ് ഇന്നും. ലാലിന്റെ മനസ്ഥിതിയ്ക്ക് ഒരുമാറ്റവും വന്നിട്ടില്ല. എന്റെ ക്യാമറയില്‍ കണ്ടിട്ട് ഏറ്റവും കൂടുതല്‍ ഞാന്‍ ചിരിച്ചിട്ടുള്ളതും, സങ്കടപ്പെട്ടിട്ടുള്ളതും മോഹന്‍ലാലിന്റെ അഭിനയം കണ്ടിട്ടാണ്. ടി.പി ബാലഗോപാലനിലെ ലാലിന്റെ അഭിനയം കണ്ട് ക്യാമറ കട്ട് ചെയ്യാന്‍ കഴിയാത്ത അവസ്ഥ പലപ്പോഴും ഉണ്ടായിട്ടുണ്ട്. അതിന്റെ പേരില്‍ സത്യന് അന്തിക്കാടില്‍ നിന്ന് വഴക്കും കിട്ടിയിട്ടുണ്ട്.
പലപ്പോഴും കരയില്ല ചിരിക്കില്ല എന്നു പറഞ്ഞ് ബലം പിടിച്ചിരുന്നാലും പുള്ളി അതിന് സമ്മതിക്കത്തില്ല. മോഹന്‍ലാലിനെ പുകഴ്ത്തി പറയുന്നതല്ല.അയാള്‍ എന്നും എനിക്കൊരു അത്ഭുതമാണ്. ലാലിനെ വിശ്വസിച്ച് ഏതു ക്യാരക്ടര്‍ കൊടുക്കാനും നമുക്ക് കഴിയും. ലാലിന് ഏറ്റവുമധികം പെര്‍ഫോം ചെയ്യാന്‍ പറ്റുന്നത് ജഗതി ശ്രീകുമാര്‍ വരുമ്ബോഴാണ്. ജഗതി ശ്രീകുമാറിന്റെ കൂടെ അഭിനയിക്കുമ്പോള്‍ ലാലിന് വരുന്ന ഹ്യൂമര്‍ മറ്റേതെങ്കിലും ആര്‍ട്ടിസ്റ്റിനൊപ്പമുണ്ടെന്ന് എനിക്കു തോന്നുന്നില്ല.
ഒരു ആനയെ കാണാന്‍ പോയാല്‍ നമ്മള് ആനയെ അല്ലേ കാണൂ. കടലിന്റെ കാര്യത്തിലായാലും അങ്ങനല്ലേ? അതുതന്നെയാണ് മോഹന്‍ലാലും. ലാല്‍ വന്നാല്‍ പിന്നെ അതിനപ്പുറം മറ്റൊരാളെ നോക്കാന്‍ കഴിയില്ല’.
(കടപ്പാട്: കൗമുദി )
Post Your Comments