സംവിധായകന് വിനയന് ചെയ്ത സൂപ്പര്‍ ഹിറ്റ് ഹൊറര്‍ ചിത്രമായിരുന്നു 1999-ല്‍ പുറത്തിറങ്ങിയ ആകാശഗംഗ, ദിവ്യ ഉണ്ണി നായികായി അഭിനയിച്ച ചിത്രത്തില്‍ ഒരു വലിയ താരനിര തന്നെയുണ്ടായിരുന്നു, ബെന്നി.പി നായരമ്പലമാണ് ചിത്രത്തിന്റെ രചന നിര്‍വഹിച്ചത്.
ഭീതി ജനിപ്പിക്കുന്ന സിനിമയുടെ പാശ്ചത്തലത്തിനു പുറമേ ചിത്രീകരണത്തിനിടെ സംഭവിച്ച അപൂര്‍വ്വമായൊരു അനുഭവ കഥ വെളിപ്പെടുത്തുകയാണ് വിനയന്.
” ആകാശഗംഗ എന്ന സിനിമയില്‍ നടന് ശിവജി ചെയ്ത കഥാപാത്രത്തെ മൂര്‍ഖന്‍ പാമ്പ് കൊത്തി കൊല്ലുന്ന രംഗം ഏറെ റിസ്ക് എടുത്താണ് ചിത്രീകരിച്ചത്, ശിവജിയെ തലകീഴായി കെട്ടിത്തൂക്കിയ ശേഷം പത്തിവിടര്‍ത്തിയ മൂര്‍ഖന്‍ ആക്രമിക്കുന്ന രംഗം ചിത്രീകരിക്കുന്നത് അത്രത്തോളം ശ്രമകരമായിരുന്നു, ആ ഷോട്ട് എടുക്കാന്‍ ശിവജിയും സധൈര്യം മുന്നോട്ട് വന്നു, എന്നാല്‍ ചിത്രീകരണ സമയത്ത് ശിവജി ശരിക്കും ഭയപ്പെട്ടു, തലകീഴായി കെട്ടിത്തൂക്കിയിരിക്കുന്ന ശിവജിയുടെ സമീപം മൂര്‍ഖന്‍ പാമ്പ് പത്തിവിടര്‍ത്തിയപ്പോള്‍ അദ്ദേഹം ശരിക്കും ഭീതിയിലായി, കാര്യം മനസ്സിലാക്കിയ ഞാന്‍ കട്ട് പറഞ്ഞു അവസാനിപ്പിച്ചു ,അദ്ദേഹത്തെ പിന്നിലേക്ക് വലിച്ചു, അപ്പോഴേക്കും ശിവജി ബോധരഹിതനാകുകയും ബിപി കൂടുകയും ചെയ്തു പിന്നീട് ഹോസ്പിറ്റലില്‍ പ്രവേശിപ്പിച്ചു…
,
“നേരെ നില്ക്കുന്ന ഒരാളുടെ അടുത്തേക്ക് മൂര്‍ഖന്‍ പാമ്പ് വരുന്ന സാഹചര്യം പോലെ ആയിരുന്നില്ല ഇതെന്നും തലകീഴായി കെട്ടിത്തൂക്കി നിര്‍ത്തിയിരിക്കുന്ന ഒരാളുടെ മുന്നിലേക്ക് മൂര്‍ഖന്‍ പാമ്പ് ആക്രമിക്കാന്‍ വന്ന സാഹചര്യം തന്നില്‍ വലിയ ഭീതിയുണ്ടാക്കിയെന്നും”, പിന്നീടു ശിവജി എന്നോട് പറഞ്ഞിരുന്നു.
(സഫാരി ടിവിയിലെ ‘ചരിത്രം എന്നിലൂടെ’ എന്ന പ്രോഗ്രാമില്‍ വിനയന് പങ്കുവെച്ചത്)
Post Your Comments