മധുപാല്‍ എന്ന സംവിധായകന് മലയാള സിനിമയുടെ ചരിത്രത്തില്‍ ഇടം പിടിച്ചു നില്ക്കുമ്പോള് പ്രേക്ഷകര്‍ ആദ്യം ദര്‍ശിച്ചത് മധുപാലിലെ നടനെയാണ്. കാശ്മീരവും, വാര്‍ധക്യ പുരാണവും, ഗുരുവുമൊക്കെ മധുപാലിലെ ആക്ടറെ നന്നായി ഉപയോഗിച്ചെങ്കിലും രാജസേനന് സംവിധാനം ചെയ്ത വാര്‍ധക്യപുരാണം തന്നെയായിരുന്നു മധുപാലിലെ നടന് വളര്‍ച്ച നല്‍കിയത്, ശശിധരന് ആറാട്ടുവഴി രചന നിര്‍വഹിച്ച ചിത്രത്തില്‍ വൈശാഖന് എന്ന പ്രതിനായക കഥാപാത്രത്തെയാണ് മധുപാല്‍ അവതരിപ്പിച്ചത്.
മധുപാല്‍ വാര്‍ധക്യപുരാണം എന്ന സിനിമയില്‍ അഭിനയിക്കാനെത്തിയ നിമിഷത്തെക്കുറിച്ച് പങ്കുവയ്ക്കുകയാണ് ചിത്രത്തിന്റെ സംവിധായകനായ രാജസേനന്
വാര്‍ധക്യപുരാണം എന്ന സിനിമയുടെ പാട്ടിന്റെ കമ്പോസിംഗ് സമയത്താണ് മധുപാല്‍ എന്ന നടനെ കാണാനായി ഞങ്ങള്‍ ഹോട്ടലിലേക്ക് വിളിപ്പിക്കുന്നത്, മധുപാല്‍ ഞങ്ങളുടെ റൂമില്‍ എത്തിയതും കറന്റ് പോയി, അന്ധവിശ്വാസം നിരവധി പേറുന്ന മലയാള സിനിമയെ സംബന്ധിച്ച് അതൊരു ശുഭ സൂചനയല്ല, പക്ഷെ എനിക്ക് ഇത്തരം വിശ്വാസങ്ങള്‍ ഇല്ലാത്തത് കൊണ്ടും വൈശാഖനായി മധുപാല്‍ മനസ്സില്‍ പതിഞ്ഞു പോയത് കൊണ്ടും അദ്ദേഹത്തെ തന്നെ വാര്ധക്യപുരാണത്തില് കാസ്റ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 1994-ല്‍ പുറത്തിറങ്ങിയ വാര്‍ധക്യ പുരാണം ഒരുകൂട്ടം മധ്യവയസ്കരുടെ ജീവിതകഥയാണ് പറഞ്ഞത്. ബോക്സോഫീസില്‍ മികച്ച വിജയം നേടിയ ചിത്രത്തില്‍ മലയാളത്തിലെ മുന്‍നിര ഹാസ്യ താരങ്ങളെല്ലാം അഭിനയിച്ചിരുന്നു.
Post Your Comments