
അമ്മയാകുന്ന സന്തോഷവാര്‍ത്ത പങ്കിട്ട് നടി അമ്പിളി ദേവി. വിഷുദിനത്തിലാണ് അമ്പിളി ഭർത്താവ് ആദിത്യനും മകൻ അമർനാഥിനുമൊപ്പമുള്ള കുടുംബചിത്രത്തിനൊപ്പം അമ്മയാകുന്ന സന്തോഷം ആരാധകരോട് പങ്കുവെച്ചത്. ആദ്യ വിവാഹ മോചനത്തിന് ശേഷം ജനുവരിയില്‍ നടന് ആദിത്യനുമായി അമ്പിളി വിവാഹിതയായിരുന്നു.
മകൻ അമർനാഥ് എന്ന അപ്പു അമ്മയുടെ വയറ്റിൽ ഉമ്മ നൽകുന്ന ചിത്രത്തിനൊപ്പം അമ്പിളി കുറിച്ചതിങ്ങനെ:
”എന്റെ അമ്മവയറ്റിൽ ഒരു ഉണ്ണിയുണ്ടല്ലോ..ദൈവം എനിക്കുതന്ന സമ്മാനം..
ഇന്നുമുതൽ എന്റെ കുഞ്ഞുവാവക്കായുള്ള കാത്തിരിപ്പ്. എനിക്കും എന്റമ്മക്കും അച്ഛനും ഞങ്ങടെ ഉണ്ണിവാവക്കും വേണ്ടി എല്ലാവരും പ്രാർഥിക്കണേ.. ഞങ്ങളെ സ്നേഹിക്കുന്ന എല്ലാവരും ഹൃദയം നിറഞ്ഞ വിഷു ആശംസകൾ.”
Post Your Comments