
രാജ്യത്തെ ഏറ്റവും മികച്ച അഭിനേതാക്കളില്‍ ഒരാളാണ് തെന്നിന്ത്യന്‍ നടന്‍ സൂര്യ എന്ന് പ്രശസ്ത നിര്‍മാതാവ് ഗുനീത് മോങ്ക. മലയാളത്തിന്റെ പ്രിയ നടി അപര്‍ണ ബാലമുരളി നായികയായി എത്തുന്ന സൂരറൈ പോട്ര് എന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവാണ് ഗുനീത്. അദ്ദേഹം ആദ്യമായി നിര്‍മ്മിക്കുന്ന തമിഴ് ചിത്രമാണിത്. നായകനാകുന്ന സൂര്യയുടെ തന്നെ ഉടമസ്ഥതയിലുള്ള നിര്‍മ്മാണക്കമ്പനിയായ ഡി എന്റര്‍ടൈന്‍മെന്റുമായി സഹകരിച്ചാണ് ഗുനീത് സിനിമ നിര്‍മ്മിക്കുന്നത്.
തമിഴില്‍ ആദ്യമായി സിനിമ നിര്‍മ്മിക്കുമ്പോള്‍ അത് സൂര്യയെ വച്ച് ചെയ്യാനാകുന്നതില്‍ വളരെയധികം സന്തോഷമുണ്ടെന്നും പറഞ്ഞ ഗുനീത് നാഷണല്‍ ഐക്കണ്‍ എന്നാണ് സൂര്യയേ വിശേഷിപ്പിച്ചത്. സുധ കോന്‍ഗരയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
Post Your Comments