തെന്നിന്ത്യന്‍ സിനികളില്‍ ഐറ്റം ഡാന്‍സുകളിലൂടെ ശ്രദ്ധേയയായ നടി മേഘ്ന നായിഡുവിന്റെ വെളിപ്പെടുത്തല്‍ കേട്ട് അമ്പരന്ന് ആരാധകര്‍. രണ്ടു വര്‍ഷം മുന്‍പ് നടന്ന രഹസ്യ വിവാഹത്തെക്കുറിച്ചായിരുന്നു താരത്തിന്റെ തുറന്നു പറച്ചില്. പോർച്ചുഗീസ് ടെന്നീസ് താരം ലൂയീസ് മിഗ്വെല്‍ റെയിസിനെയാണ് മേഘ്ന വിവാഹം ചെയ്തത്. ഇത്രയും നാള് ഈ വിവാഹകാര്യം രഹസ്യമാക്കി വച്ചത് എന്തിനാണെന്ന ആരാധകരുടെ സംശയത്തിനും താരം മറുപടി നല്‍കുന്നുണ്ട്.
അനാവശ്യമായി ജനങ്ങളുടെ ശ്രദ്ധ തങ്ങളുടെ മേൽ പതിയാതിരിക്കാനാണ് ഇക്കാര്യം രഹസ്യമാക്കി വെച്ചതെന്ന് മേഘ്ന പറയുന്നു. ആഡംബര വിവാഹങ്ങളോട് പണ്ടേ താത്പര്യമില്ലെന്നും താരം പറഞ്ഞു. വിവാഹവാർത്ത അറിഞ്ഞിട്ടും തങ്ങളുടെ സ്വകാര്യത മാനിച്ച് അത് രഹസ്യമാക്കി വച്ചവരോടെല്ലാം നന്ദിയുണ്ടെന്ന് മേഘ്ന കൂട്ടിച്ചേര്‍ത്തു
‘മിഗ്വേലിനേക്കാൾ മെച്ചപ്പെട്ടൊരു സുഹൃത്തിനെ എനിക്ക് വേറെ കിട്ടാനില്ല. നിങ്ങളെ ജീവിതപങ്കാളിയായി ലഭിച്ച ഞാൻ അനുഗ്രഹീതയാണ്. എട്ട് വർഷമായി തുടരുന്ന ഈ യാത്ര സുന്ദരമാക്കിയതിന് അങ്ങേയറ്റത്തെ കടപ്പാടുണ്ട്. ഞങ്ങളുടെ സ്നേഹത്തിൽ പൂർണവിശ്വാസം അർപ്പിക്കുകയും ഞങ്ങളെ സ്നേഹിക്കുകയും ചെയ്ത വീട്ടുകാരോടും നന്ദിയുണ്ട്”- മേഘ്ന സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.
Post Your Comments