
തെന്നിന്ത്യന്‍ സൂപ്പര്‍ താരം രജനികാന്തിന്റെ മകളാണ് നടി സൗന്ദര്യ. താരത്തിന്റെ രണ്ടാം വിവാഹത്തെക്കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നപ്പോൾ പല വിമര്‍ശനവും ഉയര്‍ന്നിരുന്നു. വ്യവസായിയുമായുള്ള വിവാഹ മോചനത്തിനു പിന്നാലെയാണ് നടന് വിശാഖനുമായി രണ്ടാം വിവാഹം. ആദ്യ ബന്ധത്തില്‍ ഒരു മകനുണ്ട് സൗന്ദര്യയ്ക്ക്. ജീവിതത്തിൽ സംഭവിച്ച ഏറ്റവും നല്ല കാര്യമാണ് പുനർവിവാഹമെന്ന് സൗന്ദര്യ പറയുന്നു. ഫെബ്രുവരി പതിനൊന്നിനായിരുന്നു ഇരുവരും വിവാഹിതരായത്. തീരുമാനത്തിന് പ്രേരിപ്പിച്ച അച്ഛനും അമ്മക്കും നന്ദി പറയുന്ന സൗന്ദര്യ തന്റെ മകന്റെ അനുവാദത്തോടെയാണ് ഈ വിവാഹം നടന്നതെന്ന് തുറന്നു പറയുന്നു.
”എന്റെ മകൻ വേദിനോട് അനുവാദം വാങ്ങിയ ശേഷമാണ് വിശാഖൻ എന്നെ താലി ചാർത്തിയത്. വേദിനെ വലിയ കാര്യമാണ് വിശാഖിന്. ചുരുങ്ങിയ കാലം കൊണ്ട് അവർ വലിയ കൂട്ടായി. മുഹൂർത്ത സമയത്ത് വേദിനെ മണ്ഡപത്തിൽ കാണാനില്ല. എനിക്കാകെ ടെൻഷനായി. കാര്യം മനസ്സിലായ വിശാഖൻ എന്നോട് പറഞ്ഞു, വേദ് വരാതെ ഞാൻ താലി കെട്ടില്ല. ഞങ്ങൾ താലി കെട്ടുന്നതിന് വേദ് സാക്ഷിയാകണം എന്നുണ്ടായിരുന്നു എനിക്ക്.” സൗന്ദര്യ ഒരു മാസികയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറയുന്നു.
വിവാഹമോചനം സംഭവിച്ചാൽ സ്ത്രീകളുടെ ജീവിതം അതോടെ തീർന്നു എന്നാണ് പലരും ചിന്തിക്കുന്നത്. എന്നാൽ വിവാഹമോചനത്തിനു ശേഷവും ജീവിതത്തിൽ ഒരുപാട് ദൂരം മുന്നോട്ടു പോകാനുണ്ടെന്നും സൗന്ദര്യ കൂട്ടിച്ചേര്‍ത്തു.
Post Your Comments