
ഹൃദയ ശസ്ത്രക്രിയയ്ക്കായി മംഗലാപുരത്ത് നിന്നും പതിനഞ്ച് ദിവസം മാത്രം പ്രായമുള്ള കുഞ്ഞിനെയും കൊണ്ട് അമൃത ആശുപത്രിയില്‍ അഞ്ചരമണിക്കൂറില്‍ പാഞ്ഞെത്തിയ ഹസന് ദേളി എന്ന ആംബുലന്‍സ് ഡ്രൈവറാണ് ഇന്നത്തെ സംസാര വിഷയം. 400 കിലോമീറ്റര്‍ തിരക്കുള്ള റോഡിലൂടെ, സുരക്ഷിതമായി യാത്ര ചെയ്ത് കൊച്ചി അമൃത ആശുപത്രിയിലെത്തിച്ച ഹസന് സോഷ്യല്‍ മീഡിയയില്‍ ഹീറോയായിക്കഴിഞ്ഞു.
നിരവധി ആളുകളാണ് ഹസന്റെ പ്രവര്‍ത്തിയില്‍ അഭിനന്ദനവുമായി രംഗത്തെത്തിക്കഴിഞ്ഞു. ഇപ്പോഴിതാ ഹസന് തന്റെ ഹീറോ ആണെന്ന് ചലച്ചിത്ര നടന് നിവിന്‍ പോളി. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് നിവിന്‍ ഹസന് ദേളിക്ക് അഭിനന്ദനമറിയിച്ചത്.
‘ഹസന് എന്റെ ഹീറോയാണ്. ഇന്ന് നിങ്ങളൊരു സാധാരണ മനുഷ്യനല്ല, ഒരു മാലാഖയാണ്. നിങ്ങളുടെ മനുഷ്യത്വം നിറഞ്ഞ പ്രവൃത്തി എല്ലായിപ്പോഴും ഓര്‍മ്മയിലുണ്ടാകും. സഹോദരന് ബിഗ് സല്യൂട്ട്’- നിവിന്‍ പോളി ഫേസ്ബുക്കില്‍ കുറിച്ചു.
Post Your Comments