CinemaMollywoodNEWSUncategorized

‘മീശമാധവന്‍’ എന്ന സിനിമയ്ക്ക് പ്രചോദനമായ സന്ദര്‍ഭത്തെക്കുറിച്ച് ലാല്‍ ജോസ്

ഒടുവില്‍ അടുത്ത സിനിമയിലേക്ക് കടക്കാന്‍ ദിലീപാണ് ലാല്‍ ജോസിനു കരുത്ത് പകര്‍ന്നത്

കരിയറില്‍ ഹിറ്റുകളുടെ പെരുമഴപെയ്യിച്ച സംവിധായകനാണ് ലാല്‍ ജോസ്, എന്നാല്‍ ‘രണ്ടാം ഭാവം’ എന്ന ലാല്‍ ജോസിന്റെ മൂന്നാം ചിത്രം ഇന്നത്തെ ഹിറ്റ്മേക്കര്‍ക്ക്‌ വലിയ തലവേദന സൃഷ്ടിച്ചിരുന്നു. രണ്ടാം ഭാവത്തിന്റെ അപ്രതീതീക്ഷിത പരാജയം ലാല്‍ ജോസിനെ വല്ലാതെ തകര്‍ത്ത് കളഞ്ഞിരുന്നു, ഒടുവില്‍ അടുത്ത സിനിമയിലേക്ക് കടക്കാന്‍ ദിലീപാണ് ലാല്‍ ജോസിനു കരുത്ത് പകര്‍ന്നത്, അങ്ങനെ അടുത്ത സിനിമയ്ക്കായുള്ള കഥ തേടി ലാല്‍ ജോസ് യാത്ര തിരിച്ചു. ലാല്‍ജോസിനൊപ്പം രഞ്ജന്‍പ്രമോദും യാത്രയില്‍ ഉള്‍പ്പെട്ടിരുന്നു. അങ്ങനെ നിലമ്പൂരിലെ ഒരു സുഹൃത്തിന്റെ വീട്ടില്‍ താമസിക്കവേയാണ് ലാല്‍ ജോസിനോടുള്ള അദ്ദേഹത്തിന്റെ അപ്രതീക്ഷിത ചോദ്യമെത്തിയത്.

പുതിയ സിനിമയുടെ കഥ തേടി വന്ന ലാല്‍ ജോസിന്റെ മുഖത്ത് നോക്കി സുഹൃത്ത് പറഞ്ഞു, “സിനിമക്കാര്‍ അഹങ്കാരികളാണ്, ദന്തഗോപുരത്തില്‍ താമസിക്കുന്ന നിങ്ങള്‍ക്കൊന്നും സാധാരണക്കാരുടെ കഥ അറിയില്ല, കഥ കിട്ടണമെങ്കില്‍ ചുറ്റും നോക്കണം”, മദ്യപിച്ചു കൊണ്ടുള്ള സുഹൃത്തിന്റെ വിവരണം കേട്ട് ലാല്‍ ജോസ് ആദ്യമൊന്നു പകച്ചെങ്കിലും സധൈര്യം സുഹൃത്തിനോട് പറഞ്ഞു, “അതെ സിനിമാക്കാര്‍ അങ്ങനെയാണ് അങ്ങനെ എങ്കില്‍ സാധാരണ ജീവിതം അറിയാവുന്ന നീ ഒരു കഥ പറയൂ”,ശേഷം അയാള്‍ ലാല്‍ ജോസിനോട് ഒരു കള്ളന്റെ കഥ പറഞ്ഞു, അയാളുടെ നാട്ടിലെ എല്ലാവരും ഇഷ്ടപ്പെട്ട ഒരു നാടിന്റെ കള്ളന്റെ കണ്ണീര്‍കഥ, ഒടുവില്‍ അത്മഹത്യ ചെയ്ത അയാളുടെ ജീവിത കഥ പറഞ്ഞ ശേഷം തന്റെ സുഹൃത്ത് വല്ലാതെ കരഞ്ഞുവെന്നും ലാല്‍ ജോസ് പങ്കുവെയ്ക്കുന്നു, ആ കഥയാണ് മീശമാധവന്‍ എന്ന സിനിമയുണ്ടാക്കാന്‍ തനിക്ക് പ്രചോദനമായതെന്നും, അയാള്‍ പറഞ്ഞ കഥയേക്കാള്‍ തന്നെ ആകര്‍ഷിച്ചത് ഒരു കള്ളന്റെ കഥ പറഞ്ഞു തീര്‍ന്നപ്പോഴുണ്ടായ അയാളിലെ വൈകാരികതയാണെന്നും ഒരു  ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പ്രോഗ്രാമില്‍ സംസരിക്കവേ ലാല്‍ ജോസ് വ്യക്തമാക്കി.

2002-ജൂലൈ 4-നു റിലീസ് ചെയ്ത മീശമാധവന്‍ ബോക്സോഫീസില്‍ വലിയ ചലനം സൃഷ്ടിച്ച ചിത്രമായിരുന്നു, ദിലീപിനെ ജനപ്രിയ നായകനായി പ്രേക്ഷകര്‍ ഏറ്റെടുത്തപ്പോള്‍ ലാല്‍ ജോസ് ജനപ്രിയ സംവിധായകനെന്ന നിലയിലും ശ്രദ്ധ നേടിയ ചിത്രമായിരുന്നു മീശമാധവന്‍, കാവ്യ മാധവന്‍, ജഗതി ശ്രീകുമാര്‍, കൊച്ചിന്‍ ഹനീഫ, ഇന്ദ്രജിത്ത് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്, നടി ജ്യോതികയും നായിക തുല്യമായ വേഷമാണ് മീശമാധവനില്‍ അവതരിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button