സമൂഹ മാധ്യമങ്ങളിലൂടെ ആരാധകരോട് താരങ്ങള്‍ വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരങ്ങളുടെ ചിത്രങ്ങള്‍ക്കും കുറിപ്പുകള്‍ക്കും അശ്ലീലകമന്റുകള്‍ അയക്കുന്നത് വര്‍ദ്ധിച്ചുവരുകയാണ്. എന്നാല്‍ സ്വകാര്യ സന്ദേശങ്ങളിലൂടെ ലൈംഗികമായി ശല്യം ചെയ്തവർക്ക് തക്ക മറുപടി നല്‍കുകയാണ് നടി ഐശ്വര്യ ലക്ഷ്മി. തന്നെ ശല്യം ചെയ്യുന്ന പ്രൊഫൈലിന്റെ സ്‌ക്രീന്‍ ഷോട്ട് ഉള്‍പ്പെടെ വെളിപ്പെടുത്തിയിരിക്കുകയാണ് താരം. സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് തന്നെ ലൈംഗികമായി ശല്യം ചെയ്യുന്നു എന്നും സ്‌ക്രീന്‍ഷോട്ടിനൊപ്പം താരം കുറിക്കുന്നു. ഇത്തരം മോശം കാര്യങ്ങള്‍ സംഭവിക്കുമ്പോള്‍ വഴി മാറി നടക്കാനുള്ള പക്വത തനിക്കുണ്ടെന്നും ഐശ്വര്യ കൂട്ടിച്ചേര്‍ത്തു.
താരത്തിന്റെ പോസ്റ്റ് ഇങ്ങനെ .. ‘ഈ അക്കൗണ്ട് സ്വകാര്യ സന്ദേശങ്ങള്‍ അയച്ച് എന്നെ ലൈംഗികമായി ശല്യം ചെയ്യുകയാണ്. വൃത്തികേടുകള്‍ കാണുമ്പോള്‍ വഴി മാറി നടക്കാനുള്ള പ്രായം എനിക്കുണ്ട്. പക്ഷേ ഈ ചിത്രത്തില്‍ കാണുന്ന ആണ്‍കുട്ടികളെ ഒന്നു നോക്കൂ’
ദ് ഡാഡ് ഓഫ് ഡെവില്‍സ് എന്ന പേരിലുള്ള ഇന്‍സ്റ്റഗ്രാം പ്രൊഫൈലാണ് നടിയുടെ സ്‌ക്രീന്‍ഷോട്ടിലുള്ളത്. ഫ്രണ്ട്‌സ് എന്ന ഹാഷ്ടാഗോടെ സ്‌കൂള്‍ യൂണീഫോമിലുള്ള നാല് ആണ്‍കുട്ടികളാണ് ചിത്രത്തില്‍ ഉള്ളത്.
Post Your Comments