CinemaMollywoodNEWS

രാജമാണിക്യം എന്ന സിനിമയിലെ വേഷം ചെയ്യാന്‍ മടിയുണ്ടായിരുന്നു : തുറന്നു പറഞ്ഞു റഹ്മാന്‍

ഇന്നും ജനമനസ്സുകളില്‍ സ്ഥാനം നേടുന്ന മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം തന്നെയാണ് ടിഎ ഷാഹിദ് രചന നിര്‍വഹിച്ച രാജമാണിക്യം

അന്‍വര്‍ റഷീദിന്റെ ആദ്യ സംവിധാന സംഭരംഭമായ  രാജ മാണിക്യം ബോക്സോഫീസില്‍ വലിയ കോളിളക്കം സൃഷ്ടിച്ച ചിത്രമായിരുന്നു, ഒരിടവേളയ്ക്ക് ശേഷം മമ്മൂട്ടി ഒരു മുഴുനീള ഹ്യൂമര്‍ കഥാപാത്രമായി എത്തിയ ചിത്രം തിയേറ്ററില്‍ വലിയ രീതിയില്‍ ആഘോഷിക്കപ്പെട്ടിരുന്നു. രാജമാണിക്യം റിലീസ് ചെയ്തിട്ട് പതിനാലു  വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു. ഇന്നും ജനമനസ്സുകളില്‍ സ്ഥാനം നേടുന്ന മമ്മൂട്ടിയുടെ ജനപ്രിയ ചിത്രം തന്നെയാണ് ടിഎ ഷാഹിദ് രചന നിര്‍വഹിച്ച രാജമാണിക്യം.

ചിത്രത്തില്‍ മമ്മൂട്ടി അവതരിപ്പിച്ച  ബെല്ലാരി രാജയുടെ സന്തത സഹചാരിയായി നടന്‍ റഹ്മാനും പ്രേക്ഷക സ്വീകാര്യത ഏറ്റുവാങ്ങിയിരുന്നു. എന്നാല്‍ രാജമാണിക്യത്തിലെ വേഷം തനിക്ക് വലിയ രീതിയിലുള്ള ടെന്‍ഷനുണ്ടാക്കിയെന്നു തുറന്നു പറയുകയാണ് റഹ്മാന്‍.

രാജമാണിക്യം ചെയ്യണമെന്ന ആവശ്യവുമായി ഇതിന്റെ അണിയറ പ്രവര്‍ത്തകര്‍ തന്നെ സമീപിച്ചപ്പോള്‍ ആദ്യം മടിതോന്നിയിരുന്നു, ഇനിയുള്ള സിനിമകളില്‍ വെറുതെ നായകന്റെ നിഴലായി മാത്രം നിന്ന് പോകുമോ എന്നതായിരുന്നു ആ പേടി. എന്നാല്‍ ഈ കഥാപാത്രം ചെയ്യാന്‍ ധൈര്യം തന്നത് മമ്മൂക്കയാണ്, ധൈര്യത്തോടെ ഈ കഥാപാത്രം ഏറ്റെടുത്തോളാനും നിന്റെ കരിയറിന് ഇതൊരു മികച്ച ബ്രേക്ക്‌ ആയിരിക്കുമെന്നും അദ്ദേഹം പറഞ്ഞു .പറഞ്ഞത് പോലെ തന്നെ സംഭവിച്ചു, ചിത്രം വലിയ ഹിറ്റായി, എന്റെ കഥാപാത്രം അത്രത്തോളം ശ്രദ്ധിക്കപ്പെടുകയും ചെയ്തു”, ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ റഹ്മാന്‍ വിശദീകരിച്ചു.

 

shortlink

Post Your Comments


Back to top button