കൊച്ചിയില്‍ യുവനടി ആക്രമിക്കപ്പെട്ട സംഭവത്തിനു പിന്നാലെ മലയാള സിനിമയില്‍ ആരംഭം കുറിച്ച വനിതാ കൂട്ടായ്മയായ ഡബ്ല്യുസിസിയെക്കുറിച്ച് തുറന്നു പറഞ്ഞ് നടിയും സംവിധായകയുമായ രേവതി. ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തിലാണ് വനിതാ കൂട്ടായ്മയുടെ രൂപീകരണത്തിലേയ്ക്ക് നയിച്ച കാരണവും, കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങളും രേവതി വെളിപ്പെടുത്തിയിരിക്കുന്നത്.
നടികള്‍ തമ്മിലുള്ള ഒരു ആത്മബന്ധം സിനിമയ്ക്കുള്ളില്‍ നിലനില്ക്കുന്നതുകൊണ്ടാണ്, നമ്മളില്‍ ഒരുവള്‍ക്ക് അപകടം വരുമ്പോള്‍ അവള്‍ക്കായി ഒത്തുചേര്‍ന്നത്. സ്കൈപ്പിലാണ് കൂട്ടായ്മയിലെ അംഗങ്ങള്‍ ഒത്തുചേരുന്നത്. തങ്ങള്‍ ഒത്തുചേരുമ്പോള്‍ അത് ചിലപ്പോള്‍ രാത്രി പതിനൊന്നുമണിയൊക്കെയാകും. പൂര്‍ണ ഇഷ്ടത്തോടെയാണ് എല്ലാവും ഒരുമ്മിച്ച് നില്‍ക്കുന്നത്. ഓരോ തീരുമാനങ്ങള്‍ക്കു പിന്നിലും കൂട്ടായ സമ്മതം ഉണ്ടാകുമെന്നും രേവതി പറയുന്നു.
കൂടാതെ ഈ കൂട്ടായ്മയ്ക്കുള്ളില്‍ എതിരാഭിപ്രായം ഉണ്ടെങ്കില്‍ അത് പറയാനുള്ള പൂര്‍ണ സ്വാതന്ത്ര്യമുണ്ടെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരു തീരുമാനത്തിനു പിന്നില്‍ ഭൂരിപക്ഷത്തിന്റെ അഭിപ്രായത്തെയാണ് മാനിക്കുന്നത്. അതേസമയം മലയാളം വായിക്കാനറിയാത്തവര്‍ പ്രസ്താവനകളൊക്കെ വായിച്ചു കേള്‍ക്കണമെന്ന് വാശി പിടിക്കും. ഈ നിലപാടുകളുടെ പേരില്‍ പലര്‍ക്കും സിനിമകള്‍ നഷ്ടമാകുന്നുണ്ടെന്നുംചൂണ്ടിക്കാട്ടിയ രേവതി മലയാളത്തില്‍ നിന്ന് തന്നെ സിനിമയിലേയ്ക്ക് ആരും വിളിക്കാറില്ലാത്തതുകൊണ്ടാണെന്നും പറഞ്ഞു
Post Your Comments