നിർമ്മാല്യത്തിലെ ഉണ്ണി നമ്പൂരിയായി മലയാളികളുടെ പ്രിയതാരമായി മാറിയ നടനാണ് രവിമേനോന്. ഒരു കാലത്ത് സൂപ്പര്‍ താരമായി തിളങ്ങിയ ഈ നടന്ബിറ്റ് റോളുകളില്‍ അഭിനയിക്കേണ്ടി വന്നതിനെക്കുറിച്ച് രവിമോനോന്‍ പറഞ്ഞതിനെക്കുറിച്ചും ഭാഗ്യമില്ലാത്ത പേരാണ് രവിമേനോന് എന്നും അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് പ്രശസ്ത സംഗീത നിരൂപകന് രവിമേനോന് പങ്കുവയ്ക്കുന്നു.
1980കളുടെ അവസാനത്തില്‍ രവിമേനോനെ പരിചയപ്പെട്ട ഒരു ഓര്‍മ്മയാണ് അദ്ദേഹം പറയുന്നത്. കോഴിക്കോട്ടെ ഹോട്ടല്‍ മഹാറാണിയില്‍ വച്ച് ഐവി ശശിയുടെ സിനിമയില്‍ അഭിനയിക്കുന്ന സമയത്ത് കണ്ടുമുട്ടിയ കഥയിങ്ങനെ.. ”ഒപ്പമുള്ള സുഹൃത്ത് ഗിരീഷ് പുത്തഞ്ചേരി (അന്ന് സിനിമയുടെ ഭാഗമായിട്ടില്ല) പേരു പറഞ്ഞ് എന്നെ പരിചയപ്പെടുത്തിയപ്പോൾ ചെറിയൊരമ്പരപ്പോടെ തല ചെരിച്ച് നോക്കി നടൻ രവിമേനോൻ. പിന്നെ പൊട്ടിച്ചിരിച്ചു. “ഓഹോ,.. ഇഷ്ടം പോലെ രവിമേനോൻമാരായി ഇപ്പൊ നാട്ടിൽ അല്ലേ.. നമ്മളൊക്കെ ഔട്ടായി…”
തമാശയായിട്ടാണ് പറഞ്ഞതെങ്കിലും നേർത്ത വിഷാദ ധ്വനിയുണ്ടായിരുന്നില്ലേ ആ വാക്കുകളിൽ? “അയ്യോ…ഒരിക്കലുമില്ല. ദേർ ഈസ് ഒൺലി വൺ രവിമേനോൻ.. ദി വൺ ആൻഡ് ഒൺലി. വൺ രവിമേനോൻ.. ദി വൺ ആൻഡ് ഒൺലി.”– ഞാൻ പറഞ്ഞു. .“മറക്കാൻ പറ്റില്ല താങ്കളുടെ പല റോളുകളും . നിർമ്മാല്യത്തിലെ ആ ഉണ്ണി നമ്പൂരി, പിന്നെ വാടകവീടിലെയും രാധ എന്ന പെൺകുട്ടിയിലെയും ശാലിനി എന്റെ കൂട്ടുകാരിയിലെയും കഥാപാത്രങ്ങൾ. മണി കൗളിന്റെ സിനിമയിൽ അഭിനയിക്കാൻ ഭാഗ്യമുണ്ടായില്ലേ..മറ്റെന്തു വേണം..?” ഈ മറുപടിയ്ക്ക് പുറത്തെ വെയില് നോക്കി നിന്ന അദ്ദേഹത്തിന്റെ വാക്കുകള്‍ ഇങ്ങനെ.. `സുഹൃത്തേ, അതൊക്കെ പ്രെറ്റി ഓൾഡ് സ്റ്റോറീസ്. പഴങ്കഥകൾ. പക്ഷേ കേൾക്കാൻ സുഖംണ്ട്. അതേ രവിമേനോൻ ഇതാ ശശിയുടെ പടത്തിൽ ബിറ്റ് റോൾ ചെയ്യാൻ മേക്കപ്പിട്ട് കാത്തിരിക്കുന്നു. വെറുതെ വന്നുപോകുന്ന ഒരു റോൾ. നോ വണ്ടർ. ഇതൊക്കെയാണ് സിനിമയുടെ ലോകം. ലക്ക് മേക്ക്സ് ഓൾ ദി ഡിഫറൻസ് ഹിയർ….”
കൂടാതെ ഭാഗ്യമില്ലാത്തതാണ് തന്റെ പേരെന്നും അദ്ദേഹം പറഞ്ഞു. “പിന്നേയ്… നിങ്ങക്ക് വേണെങ്കിൽ നിങ്ങടെ പേര് മാറ്റാം ട്ടോ. ഭാഗ്യമില്ലാത്ത പേരാ.” പിന്നെ ആത്മഗതം പോലെ ഇത്ര കൂടി: “അല്ലെങ്കി വേണ്ട. എല്ലാ രവിമേനോൻമാരും എന്നെപ്പോലെ ആവണമെന്നില്ലല്ലോ.” പൊട്ടിച്ചിരിച്ചു കൊണ്ട് രവിമേനോന് പറഞ്ഞു.
കടപ്പാട്: മാതൃഭൂമി
Post Your Comments