മലയാളത്തിലെ പ്രമുഖ നടനും തിരക്കഥാ കൃത്തുമാണ് മുരളി ഗോപി. ഒരു വര്‍ഷത്തിനു മുന്പ് ദിലീപ് നായകനായി ഒരുങ്ങിയ കമ്മാരസംഭവം വലിയ പ്രതീക്ഷകളോടെയാണ് തീയെറ്ററുകളില്‍ എത്തിയത്. എന്നാല്‍ തീയെറ്ററില്‍ മികച്ച വിജയം നേടാന്‍ ഈ ചിത്രത്തിനായില്ല. കൂടാതെ ചിത്രത്തിനെതിരെ രൂക്ഷമായ വിമര്‍ശനം ഉയരുകയും ചെയ്തു. എന്നാല്‍ തിയറ്ററില്‍ പരാജയം ഏറ്റുവാങ്ങിയ ചിത്രത്തെക്കുറിച്ചുള്ള അഭിപ്രായങ്ങള്‍ പിന്നീട് മാറുന്നതാണ് കണ്ടത്. സിനിമ മികച്ചതായിരുന്നെന്നും കമ്മാരസംഭവത്തിന്റെ ബ്രില്യന്‍സ് മനസിലാക്കാന്‍ വൈകിപ്പോയെന്നും പറഞ്ഞുകൊണ്ട് നിരവധി പേര്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റിട്ടിരുന്നു. ഇതിനെക്കുറിച്ച് മുരളിഗോപിയുടെ പോസ്റ്റ് ചര്‍ച്ചയാകുന്നു.
ചിത്രത്തിനെതിരേ ആദ്യമുണ്ടായ വിമര്‍ശനങ്ങളെക്കുറിച്ചും പിന്നീട് ലഭിച്ച സ്‌നേഹത്തെക്കുറിച്ച് പങ്കുവെച്ചിരിക്കുകയാണ് ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുരളി ഗോപി. ക്രൂശിച്ചവരില്‍ പലരും ഇന്ന് ഇതിനെ മനസിലാക്കി സ്‌നേഹിക്കുന്നതില്‍ സന്തോഷമുണ്ടെന്നാണ് ഫേയ്‌സ്ബുക്ക് പോസ്റ്റില്‍ പറയുന്നത്. ദുഖമില്ലെന്നും ക്രൂശിതര്‍ക്കുള്ള സമ്മാനമാണ് ഉയിര്‍ത്തെഴുന്നേല്‍പ്പെന്നുമാണ് മുരളി ഗോപി കുറിക്കുന്നു.
മുരളി ഗോപിയുടെ ഫേയ്‌സ്ബുക്ക് പോസ്റ്റ്
ഒരു വര്‍ഷം മുന്‍പ്, ഇതേ ദിവസം, ഈ സിനിമ പ്രദര്‍ശന ശാലകളില്‍ എത്തി. അന്ന് ഇതിനെ ക്രൂശിച്ചവരില്‍ കുറേപ്പേരെങ്കിലും ഇന്ന്, ഇതിനെ മനസ്സിലാക്കി സ്‌നേഹിക്കുന്നു എന്നറിയുന്നതില്‍ സന്തോഷം. ഓശാന ഞായറിന്റെ നിറവും അത് തന്നെ! ദുഃഖമേതുമില്ല. കാരണം, ക്രൂശിതര്‍ക്കുള്ള സമ്മാനമത്രേ ഉയിര്‍ത്തെഴുന്നേല്‍പ്പ്. ചിലത് ഇന്നുമുതലല്ല ‘നാളെ മുതല്‍’ വാഴ്ത്തപ്പെടാന്‍ വിധിക്കപ്പെട്ടവയല്ലോ!
Post Your Comments