തൃശൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥിയായി മത്സരിക്കുന്നത് മലയാളത്തിന്റെ പ്രിയതാരം സുരേഷ് ഗോപിയാണ്. താരത്തിനെക്കുറിച്ചു മലയാളത്തിന്റെ പ്രിയ നടി കവിയൂര്‍ പൊന്നമ്മ തുറന്നു പറയുന്നു.
കുഞ്ഞായിരിക്കുമ്പോള്‍ സുരേഷ് ഗോപിയെ താന്‍ എടുത്തുകൊണ്ട് നടന്നിട്ടുണ്ടെന്നും താരവുമായുള്ള തന്റെ പരിചയം അന്ന് മുതല്ക്കേയുള്ളതാണെന്നുംഒരു ടിവി ചാനലിനു നല്കിയ അഭിമുഖത്തില്‍ കവിയൂര്‍ പൊന്നമ്മ പങ്കുവയ്ക്കുന്നു. അദ്ദേഹത്തിന്റെ വീട്ടില്‍ പോകുമ്പോള്‍ തനി സാധാരണക്കാരനായ ഒരാളായിട്ടാണ് കാണാറുള്ളതെന്നും താരം കൂട്ടിച്ചേര്‍ത്തു. കൂടാതെ ഒറ്റപ്പാലത്തെ സിനിമ ഷൂട്ടിംഗിനിടയില്‍ നടന്ന ഒരു സംഭവവും കവിയൂര്‍ പൊന്നമ്മ പങ്കുവച്ചു.
സിനിമ ലൊക്കേഷനിലെ കാഴ്ച കാണാന്‍ ഒരു നാല് വയസുകാരനായ ഒരു ബാലന് വന്നിരുന്നു. ഏറെ നേരമായി അവിടത്തെ കാഴ്ചകള്‍ സശ്രദ്ധം അവന് നോക്കി നിന്നപ്പോള്‍ താന്‍ അടുത്ത് വിളിച്ച് മലയാള സിനിമയില്‍ മോഹന്‍ലാലിനെയാണോ മമ്മൂട്ടിയേയാണോ ഇഷ്ടമെന്ന് ചോദിച്ചപ്പോള്‍ എനിച്ച് ഇഷ്ടം സുരേഷ് ഗോപിയേയാണ് എന്നാണ് അവന് അഭിമാനത്തോടെ മറുപടി പറഞ്ഞതെന്നും കവിയൂര്‍ പൊന്നമ്മ ഓര്‍ത്തെടുക്കുന്നു.
Post Your Comments