സംവിധായകന്, നടന്, തിരക്കഥാകൃത്ത് തുടങ്ങി സിനിമയിലെ വ്യത്യസ്തമായ മേഖലകളില്‍ എല്ലാം തന്റെ കഴിവ് തെളിയിച്ച താരമാണ് ബാലചന്ദ്രമേനോന്. തന്റെ 40 വര്‍ഷം നീണ്ട സിനിമ ജീവിതത്തിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന ഫില്‍മി ഫ്രൈഡേയ്സ് എന്ന യൂട്യൂബ് ചാനല്‍ ആരംഭിച്ചിരിക്കുകയാണ് അദ്ദേഹം. എന്നെ തിരയുന്ന ഞാന്‍ എന്ന 18 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോയിലൂടെ തന്റെ ഭാര്യയ്ക്ക് പോലും അറിയാത്ത കാര്യങ്ങളാണ് എന്ന് പറഞ്ഞുകൊണ്ട് ബാലചന്ദ്രമേനോന് സംവിധായകന് ആയതെങ്ങനെ എന്ന് വെളിപ്പെടുത്തുന്നു
’40 വര്‍ഷങ്ങള്‍ എനിക്ക് നല്കിയ ഒരുപാട് അനുഭവങ്ങള്‍ ഉണ്ട്. എന്റെ ഭാര്യക്ക് പോലും അറിയാത്ത അനുഭവങ്ങള്‍. പലതും ഞാന്‍ പല്ലു കടിച്ചു സഹിച്ചിട്ടുണ്ട്. ചിലപ്പോ ഞാന്‍ പൊട്ടിക്കരഞ്ഞിട്ടുണ്ട്. ഈ കാണുന്ന ആത്മവിശ്വാസമൊന്നും ആ കാലത്ത് ഉണ്ടാവണമെന്നില്ല. പരീക്ഷണങ്ങളുടെ വലിയ ഘോഷയാത്ര ആയിരുന്നെന്റെ ജീവിതം.’
ആരുടേയും സഹായിയാകാതെയും ക്ലാപ്പ് അടിക്കാതെയുമാണ് താന്‍ സിനിമയില്‍ എത്തിയത്. എന്റെ ചിത്രമായ ഉത്രാടരാത്രിയുടെ സെറ്റില്‍ വെച്ചാണ് ആദ്യമായി ക്യാമറയിലൂടെ നോക്കുന്നത്. ആരുടേയും സഹായമില്ലാതെ എത്തിയതിനാല്‍ ഒരുപാട് പ്രശ്നങ്ങള്‍ അനുഭവിക്കേണ്ടി വന്നിട്ടുണ്ടെന്നാണ് അദ്ദേഹം വെളിപ്പെടുത്തി. പണ്ട് സ്കൂളില്‍ പഠിക്കുന്ന സമയത്ത് നാടകത്തില്‍ അഭിനയിക്കാന്‍ അവസരം കിട്ടി. മലയാളം അധ്യാപകനായിരുന്നു നാടകത്തിന്റെ സംവിധായകന്. എന്നാല്‍ തന്റെ വേഷം കുറച്ചുകൂടി നന്നാക്കാന്‍ ചില അഭിപ്രായങ്ങള്‍ പറഞ്ഞു. അത് സാറിന് ഇഷ്ടമായില്ല. ഞാനാണ് സംവിധായകന് നീ വെറും നടന് മാത്രമാണ് എന്നാണ് അദ്ദേഹം പറഞ്ഞത്. അന്നാണ് താന്‍ സംവിധാനം ചെയ്യുമെന്ന തീരുമാനമെടുത്തത് എന്നാണ് ബാലചന്ദ്ര മേനോന് പറയുന്നത്.
Post Your Comments