സൂപ്പര്‍താരങ്ങളുടെ നായികയായി തിളങ്ങിയ തെന്നിന്ത്യന്‍ താരം രേവതി ഇപ്പോള്‍ സംവിധാനത്തിലും മികവ പ്രകടിപ്പിച്ചു മുന്നേറുകയാണ്. രേവതി ഒരു കുഞ്ഞിനെ വളര്‍ത്തുന്നുകയാണ്. എന്നാല്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ ഗോസിപ്പുകള്‍ പ്രചരിച്ചിരുന്നു. ഇപ്പോഴിതാ ആദ്യമായി തന്റെ മകള്‍ മഹിയെക്കുറിച്ച് മാധ്യമങ്ങള്‍ക്ക് മുന്നില്‍ വെളിപ്പെടുത്തുകയാണ് രേവതി.
ഭര്‍ത്താവ് സുരേഷ് മേനോനുമായി പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി. ഇതിനിടയില്‍ രേവതിയ്ക്ക് ഒരു മകളുണ്ട് എന്ന വാര്‍ത്ത പുറത്തു വന്നതോടെ കുഞ്ഞ് ആരുടേതാണെന്ന ചോദ്യം ഉയര്‍ന്നിരുന്നു. അതിനെക്കുറിച്ച് ഇത്രയും കാലം മറുപടി പറയാതിരുന്ന രേവതി ഇപ്പോള്‍ മറുപടി നല്‍കുകയാണ്. ‘എനിയ്ക്കും സ്‌നേഹിക്കാനൊരാള് വേണം. ഒരു കുട്ടിവേണം എന്ന ആഗ്രഹം ഒരുപാടു കാലമായി ഉണ്ടായിരുന്നു. അതു നടപ്പിലാക്കാനുള്ള ധൈര്യം വന്നത് അടുത്തകാലത്താണെന്ന് മാത്രം. എന്നിട്ടും സംശയങ്ങളായിരുന്നു. ഒരു ദിവസം പെട്ടന്ന് തീരുമാനമെടുത്തു. ഞാന്‍ കുഞ്ഞിനെ ദത്തെടുത്തതാണ്, സറോഗസിയിലൂടെ ലഭിച്ചതാണ് എന്നൊക്കെ കേട്ടു. ഒരു കാര്യം പറയാം. ഇവളെന്റെ സ്വന്തം രക്തമാണ്. ബാക്കിയെല്ലാം സ്വകാര്യമായിരിക്കട്ടേ’. രേവതി പറയുന്നു.
ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് രേവതിയുടെ പ്രതികരണം ” മഹിക്ക് അഞ്ചര വയസ്സായി. സ്‌കൂളില്‍ പോകുന്നുണ്ട്. ഇപ്പോള്‍ എല്ലാ കാര്യങ്ങളും മഹിയുടെ കൂടെ ചെയ്യുന്നതാണ് സന്തോഷം. അവള്‍ക്കെന്തു വേണമോ അതാണ് ഞാന്‍ ചെയ്യുന്നത്. എനിക്കും അവള്‍ക്കും കൂടി ട്രക്കിംഗിന് പോണം, ഗ്ലൈഡിംഗിന് പോണം, ടെന്‍ഡ് കെട്ടി കാടിനുള്ളില്‍ താമസിക്കണം, കടല് കാണാന്‍ പോണം.. അങ്ങനെ ചിന്തകള്‍ ഒരുപാടുണ്ട്. എന്നെ ഒരു സ്ഥലത്ത് കൊണ്ടുവന്നിട്ട് ഇതാണ് നീ എന്ന് ചൂണ്ടിക്കാട്ടി തന്നത് അവളാണ്. ”
മഹിയെ വളര്‍ത്താന്‍ അച്ഛന്റെയും അമ്മയുടെയും സഹായം ലഭിക്കുന്നതിനാല്‍ ബുദ്ധിമുട്ടുകളില്ലെന്നും രേവതി വ്യക്തമാക്കുന്നു. ”നമ്മുടെ ശരീരത്തില്‍ നിന്ന് നിന്നും പുറത്തു വന്ന ഒരു ജീവന്‍ മുന്നില്‍ വളര്‍ന്ന് വലുതാകുന്നത് കാണുമ്പോള്‍ വലിയൊരു വിസ്മയമാണ്. ഒരു അമ്മയ്ക്ക് മാത്രം അനുഭവിച്ചറിയാന്‍ പറ്റുന്ന സുഖം. എന്റെ ജീവിതത്തിലെ പല കാര്യങ്ങളും നാച്ചുറലായി നടന്നവയല്ല. ഒരുപാട് അലയേണ്ടി വന്നിട്ടുണ്ട്. ഇപ്പോഴെനിക്ക് സമാധാനമാണ്.” മഹിയൊന്ന് വലുതാകട്ടെ ഞാന്‍ വീണ്ടും ആക്ടീവ് ആകുമെന്നും രേവതി പറഞ്ഞു.
Post Your Comments