തെന്നിന്ത്യന്‍ സിനിമാ ലോകവും രാഷ്ട്രീയ ലോകവും ലോക് സഭാ തിരഞ്ഞെടുപ്പ് ഉറ്റുനോക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ കമല്‍ ഹസ്സനും രംഗത്തുണ്ട്. മക്കള്‍ നീതി മയ്യം എന്ന പാര്‍ട്ടിയുമായി തമിഴ്നാടിന്റെ രാഷ്ട്രീയഗോദയിലേക്ക് ഇറങ്ങിയിരിക്കുകയാണ് താരം. ഇന്ത്യയിലെയും തമിഴ്നാട്ടിലെയും നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളുടെ കടുത്ത വിമര്‍ശകനായ കമല്ഹാസന് ലോകസഭാ ഇലക്ഷന് മുന്നോടിയായി പുറത്തിറക്കിയ ഒരു വീഡിയോ സമൂഹ മാധ്യമങ്ങളില്‍ തരംഗമാകുന്നു.
ടെലിവിഷനില്‍ വാര്‍ത്ത കണ്ടുകൊണ്ടിരിക്കുന്ന കമല്ഹാസന് താല്പര്യമില്ലാതെ ചാനല്‍ മാറ്റുകയും നേതാക്കന്മാരുടെ പ്രസംഗം കേട്ട് അസ്വസ്ഥനാകുന്ന താരം ദേഷ്യത്തോടെ കയ്യിലിരിക്കുന്ന റിമോട്ട് എറിഞ്ഞ് ടി.വി തകര്‍ക്കുന്നതുമാണ് വീഡിയോ. ഇതിനൊപ്പം ആര്‍ക്കാണ് വോട്ട് ചെയ്യുന്നതെന്ന് താരം ചോദിക്കുന്നു. ”നിങ്ങളില്‍ ഒരുത്തനായി നിന്ന് ചോദിക്കുന്നു ഈ ഏപ്രില്‍ 18 ന് നിങ്ങള്‍ ആര്‍ക്ക് വോട്ട് ചെയ്യുമെന്ന്. നിങ്ങളുടെ വോട്ട് ബോധപൂര്‍വ്വം വിനിയോഗിക്കണം. നിങ്ങളുടെ വിജയത്തിന് ഞാനും കൂടെയുണ്ടാകും- കമല്‍ പറയുന്നു.
Post Your Comments