തിരഞ്ഞെടുപ്പ് ചൂടിലാണ് ഇന്ത്യ. തെരഞ്ഞെടുപ്പില്‍ ഭാഗ്യ പരീക്ഷണത്തിനായി പല താരങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുടെ ഭാഗമായി സ്ഥാനാര്‍ഥികളായി നില്‍ക്കുന്നുണ്ട്. സുമലത, കമല്‍ഹസ്സന്‍, ഉര്‍മ്മിള തുടങ്ങിയവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. എന്നാല്‍ ഇന്ത്യന്‍ താരങ്ങള്‍ ആണെങ്കിലും ഇന്ത്യയില്‍ വോട്ടവകാശം ഇല്ലാത്ത നടീനടന്മാരുമുണ്ട്. ആരാധകരുടെ പ്രിയതാരങ്ങളായ അക്ഷയ് കുമാറും ആലിയ ഭട്ടും ദീപിക പദുകോണും കത്രീന കൈഫിനും ഇന്ത്യയില്‍ വോട്ടവകാശമില്ല.
പഞ്ചാബിലെ അമൃതസറിൽ ജനിച്ച് ഡൽഹിയിൽ വളർന്ന താരമാണ് അക്ഷയ് കുമാര്‍. കനേഡിയൻ പാസ്പോർട്ടും കനേഡിയൻ സിറ്റിസൺഷിപ്പുമാണ് താരത്തിനുള്ളത്. അതിനാൽ തന്നെ ഇന്ത്യയിൽ വോട്ട് ചെയ്യാൻ അക്ഷയ് കുമാറിനു സാധിക്കില്ല. പാതി ഇന്ത്യക്കാരിയായ കത്രീന കൈഫിനും സിക്ക് പഞ്ചാബി മാതാപിതാക്കളുടെ മകളായ സണ്ണി ലിയോണിനും ഇന്ത്യയിൽ വോട്ടവകാശം ഇല്ല. കാനഡയിൽ ജനിച്ച സണ്ണി ലിയോണിന് അമേരിക്കൻ പൗരത്വമാണ് ഉള്ളത്.
ഇന്ത്യയുടെ അഭിമാനമായ ബാഡ്മിൻറൺ പ്ലെയർ പ്രകാശ് പദുകോണിന്റെ മകളാണ് യ ദീപിക. എന്നാല്‍ ഡെന്മാർക്കിന്റെ തലസ്ഥാനമായ കോപ്പൻഹേഗനിൽ ജനിച്ച ദീപികയ്ക്ക് ഡാനിഷ് പാസ്പോർട്ടാണ് ഉള്ളത്. അതുപോലെ തന്നെയാണ് സംവിധായകൻ മഹേഷ് ഭട്ടിന്റെയും അഭിനേത്രിയായ സോണി രസ്ദാന്റെയും മകളും ബോളിവുഡ് താരങ്ങളിൽ ശ്രദ്ധേയയുമായ ആലിയ ഭട്ടിന്റെ സ്ഥിതിയും. ബ്രിട്ടീഷ് പൗരത്വമുള്ള ആലിയയ്ക്കും ഇന്ത്യയിൽ വോട്ടവകാശം ഇല്ല.
Post Your Comments