![](/movie/wp-content/uploads/2019/01/deepika.jpg)
ബോളിവുഡ് താര സുന്ദരി ദീപിക നീണ്ട ആറു വർഷത്തെ പ്രണയത്തിനു ശേഷംസുഹൃത്തും കാമുകനുമായ രൺവീർ സിങ്ങിനെ വിവാഹം ചെയ്തിരിക്കുകയാണ്. വിവാഹം കഴിഞ്ഞ് മാസങ്ങൾ പിന്നിടുന്നതിനു മുൻപേ ദീപിക ഗർഭിണിയാണെന്ന തരത്തിൽ വാർത്തകൾ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഇതോടെ വാർത്തയുടെ സത്യാവസ്ഥ വെളിപ്പെടുത്തി രംഗത്ത് എത്തിയിരിക്കുകയാണ് താരം.
”സംഭവിക്കേണ്ട സമയത്ത് അത് സംഭവിച്ചോളും. വിവാഹിതയായി എന്ന ഒരൊറ്റക്കാരണം തുറുപ്പുചീട്ടായി എടുത്തിട്ടാണ് ആളുകൾ അമ്മയാകുന്നതിനെക്കുറിച്ച് ചോദ്യമെറിയുന്നത്. കുഞ്ഞുങ്ങളുള്ള പല സുഹൃത്തുക്കളും എന്നോടിത് പറഞ്ഞിട്ടുണ്ട്. വിവാഹം കഴിഞ്ഞെന്നു കരുതി ഒരിയ്ക്കലും സ്ത്രീകളെ ഗർഭിണികളാകാൻ നിർബന്ധിക്കരുത്. തീർച്ചയായും ജീവിതത്തിന്റെ ഒരു ഘട്ടത്തിൽ അത് സംഭവിക്കേണ്ടതാണ്. പക്ഷേ ആ ഒരവസ്ഥയിൽക്കൂടി കടന്നു പോകാൻ അവരെ നിർബന്ധിക്കുന്നത് ഒട്ടുംതന്നെ ശരിയല്ല എന്നാണ് ഞാൻ വിശ്വസിക്കുന്നത്. മാറ്റം എന്നത് പ്രാവർത്തികമായാൽ മാത്രമേ ഇത്തരം ചോദ്യങ്ങൾക്ക് ഒരവസാനമുണ്ടാകൂവെന്ന് ഞാൻ വിശ്വസിക്കുന്നു.” ദീപിക പറയുന്നു.
Post Your Comments