മോഹന്‍ലാലിന്‍റെ സിനിമാ ജീവിതത്തില്‍ ഏറെ നിര്‍ണായകമായ സിനിമകളില്‍ ഒന്നായിരുന്നു ഭദ്രന്‍ സംവിധാനം ചെയ്ത സ്ഫടികം, ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് പ്രേക്ഷകരെ കോരിത്തരിപ്പിച്ച ചിത്രം അച്ഛന്‍ മകന്‍ സ്നേഹ ബന്ധത്തിന്റെ ഹൃദയവികാരമായ ആവിഷ്കാരം കൂടിയായിരുന്നു, മോഹന്‍ലാല്‍ എന്ന നടനെയും, താരത്തെയും ഒരു പോലെ സമന്വയിപ്പിച്ച സ്ഫടികം തിലകനെന്ന മഹാ പ്രതിഭയുടെ അഭിനയ നിമിഷങ്ങളും വരച്ചു കാട്ടിയ ചിത്രമായിരുന്നു.
ചാക്കോ മാഷും ആട് തോമയും മലയാളികളുടെ മനസ്സിലെ ഒരേടായി ഭദ്രന്‍ എഴുതി ചേര്‍ത്തപ്പോള്‍ മോളിവുഡില്‍ പിറന്നത് അത്ഭുതം കുറിച്ച ഹിറ്റ് സിനിമയായിരുന്നു.ചിത്രത്തിലെ ഗാനങ്ങള്‍ ഉള്‍പ്പെടെ എല്ലാ മേഖലകളും പ്രേക്ഷകനുമായി വളരെ ഈസിയായി കമ്യൂണിക്കേറ്റ് ചെയ്തപ്പോള്‍ ഫാമിലി പ്രേക്ഷകരും സ്ഫടികം കാണാന്‍ ഇടിച്ചു കയറി. ആട് തോമയുടെ തുണി പറിച്ചടിയും ചാക്കോ മാഷിന്റെ ശിക്ഷണ രീതിയോടെയുള്ള അധ്യാപനവും സ്ഫടികത്തിലെ മാസും ക്ലാസുമായ രംഗങ്ങളെ എടുത്തു കാട്ടി.
സിനിമ ഇറങ്ങും മുന്‍പ് സ്ഫടികത്തിന്റെ നിരവധി പ്രിവ്യൂ ഷോ നടത്തിയതായി ഭദ്രന്‍ പറയുന്നു, പ്രിയദര്‍ശന്‍ എന്ന ഹിറ്റ് ഫിലിം മേക്കര്‍ ഈ സിനിമയുടെ വിജയത്തില്‍ വിശ്വാസം പ്രകടിപ്പിച്ചില്ലെന്നും ഭദ്രന്‍ പറയുന്നു, ഇങ്ങനെയൊക്കെയുള്ള അച്ഛനെയും മകനെയും പ്രേക്ഷകര്‍ സ്വീകരിക്കുമോ എന്നായിരുന്നു പ്രിയന്റെ സംശയമെന്നും ഭദ്രന്‍ ഓര്‍ത്തെടുക്കുന്നു, തന്റെ ഗുരുനാഥനായ ഹരിഹരനും പ്രിയദര്‍ശന്‍ പങ്കുവെച്ച അതെ വിശ്വാസക്കുറവ് തുറന്നു പറഞ്ഞിട്ടുണ്ടെന്നു ഭദ്രന്‍ വ്യക്തമാക്കുന്നു; ഒരു ഓണ്‍ലൈന്‍ പോര്‍ട്ടലിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഭദ്രന്‍ സ്ഫടികം സിനിമയുടെ വിശേഷങ്ങളെക്കുറിച്ചും പ്രിയദര്‍ശനും ഹരിഹരനും സ്ഫടികത്തിനോട് തോന്നിയ ആശങ്കകളെക്കുറിച്ചും ഭദ്രന്‍ തുറന്നു പറഞ്ഞത്.
Post Your Comments