ഒരുകാലത്ത് മലയാളത്തിന്റെ പ്രിയ താരമായി തിളങ്ങിയ നടിയാണ് സംഗീത. ദീപസ്തംഭം മഹാശ്ചര്യം, ഇംഗ്ലീഷ് മീഡിയം, എഴുപുന്ന തരകന്‍, ഉത്തമന്‍ തുടങ്ങിയ ചിത്രങ്ങളില്‍ മികച്ച അഭിനയം കാഴ്ചവച്ച നടി സംഗീതയുടെ വ്യക്തി ജീവിതം വളരെ മോശവും വേദനാജനകവും ആയിരുന്നു. അമ്മയായിരുന്നു പലപ്പോഴും വില്ലന്‍ സ്ഥാനത്ത്.
അമ്മയുമായി ഉണ്ടായിരുന്ന പ്രശ്നങ്ങളുടെ പേരില്‍ വ്യാജ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. വിവാഹശേഷമാണ് സംഗീത സ്വൈര്യ ജീവിതം നയിച്ചു തുടങ്ങിയതെന്ന് മുമ്പു വാര്‍ത്തകള്‍ വന്നിരുന്നു. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച നടിയുടെ ഒരു കുറിപ്പാണ്. അമ്മയ്ക്ക് വേണ്ടി എഴുതിയ കുറിപ്പില്‍ ഒരു അമ്മ എങ്ങനെ ആകരുതെന്ന് പഠിപ്പിച്ചതിനു നന്ദി പറയുകയാണ് താരം. കുറച്ചു ദിവസങ്ങള്‍ക്ക് മുന്പ് നടിയ്ക്കെതിരെ പരാതിയുമായി അമ്മ രംഗത്തെത്തിയിരുന്നു. വാര്‍ധക്യകാലത്ത് തന്നെ വീട്ടില്‍ നിന്നും പുറത്താക്കിയെന്നും വീടു തട്ടിയെടുക്കാന്‍ ശ്രമിച്ചുവെന്നെല്ലാം ആരോപിച്ച് തമിഴ്‌നാട് സംസ്ഥാന സംഘത്തില്‍ പരാതി നല്‍കിയിരുന്നു. കള്ള പ്രചാരണങ്ങള്‍ക്ക് പിന്നാലെ സംഗീത ഭര്‍ത്താവ് ക്രിഷിനൊപ്പം സംഘടനയുടെ അധികാരികളെ ചെന്നു കണ്ടിരുന്നു. അതിനു ശേഷമാണ് നടി അമ്മയെക്കുറിച്ച് തുറന്നെഴുതി ട്വീറ്റ് ചെയ്തത്.
നടിയുടെ കുറിപ്പ്
ഏറ്റവും പ്രിയപ്പെട്ട അമ്മേ,
എന്നെ ജനിപ്പിച്ചതിനു നന്ദി. സ്‌കൂളില്‍ പോയിരുന്ന എന്നെ പതിമൂന്നാം വയസുമുതല്‍ ജോലിയ്ക്കു പോകാന്‍ വിട്ടതിനു നന്ദി. കുറെ ബ്ലാങ്ക് ചെക്കുകളില്‍ ഒപ്പ് വെപ്പിച്ചതിനു നന്ദി. ജീവിതത്തില്‍ ഒരിക്കല്‍ പോലും ജോലിയ്ക്കു പോകാന്‍ തത്പരരല്ലാതിരുന്ന നിങ്ങളുടെ മദ്യപന്‍മാരായ ആണ്‍മക്കളുടെ സൗകര്യത്തിന് എന്നെ ചൂഷണം ചെയ്തതിന് നന്ദി. നിങ്ങളുടെ തീരുമാനങ്ങള്‍ക്കൊപ്പം നില്‍ക്കാത്തതിന് എന്നെ നമ്മുടെ വീടിനുളളില്‍ തന്നെ തളച്ചിട്ടതിന് നന്ദി. ഞാന്‍ എന്റെ സ്വന്തം വഴി നോക്കി പോയതു വരെ എന്നെ വിവാഹം കഴിപ്പിക്കാതിരുന്നതിനും നന്ദി
വിവാഹശേഷം എന്റെ ഭാര്‍ത്താവിനെ നിരന്തരം ശല്യപ്പെടുത്തിയതിനും കുടുംബസമാധാനം കെടുത്തിയതിനും നന്ദി.. ഒരു അമ്മ എങ്ങനെ ആകരുത് എന്ന് എന്നെ പഠിപ്പിച്ചതിന് നന്ദി. റ്റവുമൊടുവില്‍, ഈ വ്യാജ പ്രചരണങ്ങള്‍ക്കും കുറ്റം ചുമത്തലുകള്‍ക്കും നന്ദി. കാരണം, ആരോടും മിണ്ടാട്ടമില്ലാതെ കഴിഞ്ഞിരുന്ന പെണ്‍കുട്ടിയില്‍ നിന്നും ഇന്നു കാണുന്ന ധീരയും പക്വമതിയും ശക്തയുമായ സ്ത്രീയായി മാറിയതിന് നിങ്ങള്‍ എന്നെ അറിഞ്ഞോ അറിയാതെയോ ഒരു കാരണമായിട്ടുണ്ട്. അതിന് എന്നും നിങ്ങളോട് സ്‌നേഹമുണ്ടാകും.
ഒരു ദിവസം നിങ്ങളുടെ ഈഗോയില്‍ നിന്നും പുറത്തു വരും.. എന്നെക്കുറിച്ചോര്‍ത്ത് അഭിമാനിക്കും.
Post Your Comments