ബോളിവുഡ് സിനിമയിലെ മസില് ഖാന് സിനിമയിലെ ചുംബനവും നഗ്നതാപ്രദര്‍ശനവും ഇഷ്ടമല്ലെന്നു തുറന്നു പറയുന്നു. ഒറ്റയ്ക്കൊറ്റയ്ക്ക് ഇരുന്ന് കാണുന്ന സിനിമകള്‍ക്ക് പകരം എല്ലാവര്ക്കും ഒന്നിച്ചിരുന്ന് കാണാനാകുന്ന സിനിമകള്‍ നിര്‍മ്മിക്കാനാണ് തനിക്ക് താത്പര്യമെന്നും സല്മാന് കൂട്ടിച്ചേര്‍ത്തു.
“ഇപ്പോഴത്തെ വിചിത്രമായ ട്രെന്‍ഡുകള്‍ കാണുമ്പോള്‍ ഞാന്‍ ചെയ്യുന്നത് ശരിയാണോ തെറ്റാണോ എന്ന് എനിക്ക് പലപ്പോഴും സംശയം തോന്നാറുണ്ട്. ഇപ്പോള്‍ നിര്‍മ്മിക്കുന്ന ചിത്രങ്ങള്‍ പ്രത്യേകിച്ച് വെബ് പ്ലാറ്റ്ഫോമുകളില്‍ റിലീസാകുന്നവ ശരിക്കും ഞെട്ടിക്കുന്നതാണ്. എനിക്ക് അവയൊന്നും കാണാന്‍ സാധിക്കില്ല. പക്ഷെ അതും കാണുന്നവരുണ്ട്”, സല്മാന് പറഞ്ഞു.
ആരും ഇല്ലാത്തപ്പോള്‍ ഇത്തരം ചിത്രങ്ങള്‍ കാണാന്‍ ആഗ്രഹിക്കുന്നവര്‍ ഉണ്ടെന്നറിയാം. പക്ഷെ എനിക്ക് അങ്ങനെപോലും അതൊന്നും കാണാനാകില്ല. മറ്റുള്ളവര്‍ക്ക് ഒപ്പമിരുന്ന് സിനിമ കാണുമ്ബോള്‍ ചുംബനരംഗം വന്നാല്‍ തനിക്ക് ഇപ്പോഴും അരോചകമായി തോന്നുമെന്നും സല്മാന് കൂട്ടിച്ചേര്‍ത്തു. കൂടാതെ എ തന്റെ ചിത്രത്തിന് ഒരു എ സര്‍ട്ടിഫിക്കറ്റ് കിട്ടിയാല്‍ അതിന് കാരണം ആക്ഷന്‍ രംഗങ്ങളുടെ അതിപ്രസരമായിരിക്കുമെന്നും സിനിമകളില്‍ ചുംബനവും നഗ്നതയും തനിക്ക് ഒട്ടും താത്പര്യമില്ലെന്നും സല്മാന് വ്യക്തമാക്കി
Post Your Comments