
മലയാളികളുടെ പ്രിയ താരം സുരേഷ് ഗോപി ലോക് സഭാ തെരഞ്ഞെടുപ്പില്‍ തൃശ്ശൂരില്‍ എന്‍ ഡി എ സ്ഥാനാര്‍ഥിയായി മത്സരിക്കുകയാണ്. സാംസ്കാരിക തലസ്ഥാനമായ തൃശ്ശൂരില്‍ വിജയം നേടാനുള്ള ശ്രമത്തിലാണ് താരം. സുരേഷ് ഗോപിയുടെ എല്ലാ വിജയത്തിന് പിന്നിലും ഗായികയും ഭാര്യയുമായ രാധികയുടെ നിറഞ്ഞ പ്രാര്‍ത്ഥനയുണ്ട്.
താരത്തിന്റെ തിരഞ്ഞെടുപ്പ് പ്രചാരണങ്ങളെക്കുറിച്ചും വിജയ സാധ്യതകളെക്കുറിച്ചും രാധിക പങ്കുവയ്ക്കുന്നു. ”രാഷ്ട്രീയം അറിയാത്തതിനാല്‍ പ്രചാരണത്തിനിറങ്ങില്ല. മത്സരഫലം സംബന്ധിച്ച് ഒരു ടെന്‍ഷനുമില്ല. ഈ വീട്ടില്‍ ടെന്‍ഷന്‍ എന്ന വാക്കില്ല. ഇപ്പോള്‍ അദ്ദേഹത്തിന്റെ വിജയത്തിനായും പ്രാര്‍ത്ഥിക്കുന്നുണ്ട്. സുരേഷേട്ടന് വീട്ടില്‍ രാഷ്ട്രീയം പറയാറില്ല. പ്രചാരണം തുടങ്ങിയതോടെ ദിവസവും വിളിക്കും. അന്നന്നത്തെ വിശേഷങ്ങള്‍ പറയും.പ്രചാരണത്തിന് പോകുമ്പോള്‍ ഓരോ സ്ഥലത്തും കണ്ട കാര്യങ്ങളും ജനങ്ങളുടെ സ്വീകരണവും വിവരിക്കും. സാമൂഹിക പ്രവര്‍ത്തന രംഗത്ത് നേരത്തെ സുരേഷേട്ടന് സജീവമാണ്. അതൊക്കെ വോട്ടായി മാറുമെന്നാണ് പ്രതീക്ഷ.” രാജ്യസഭംഗമായതോടെ തിരക്ക് വര്‍ദ്ധിച്ചിരുന്നുവെന്നും രാധിക ഒരു മാധ്യമത്തോട് പ്രതികരിച്ചു
Post Your Comments