![chinmayi](/movie/wp-content/uploads/2018/03/chinmayi.png)
കോളിവുഡില്‍ കവിയും ഗാനരചയിതാവുമായ വൈരമുത്തുവിനെതിരെ ലൈന്ഗികക് ആരോപണം ഉന്നയിച്ച ഗായികയും ഡബ്ബിങ് ആർട്ടിസ്റ്റുമായ ചിൻമയിയുടെ വെളിപ്പെടുത്തലുകള്‍ വലിയ ചര്‍ച്ചയായിരുന്നു. ഇപ്പോഴിതാ വൈരമുത്തുവിനെ നേരിൽ കണ്ടാല്‍ തല്ലുമെന്ന പ്രഖ്യാപനവുമായി ചിൻമയി വീണ്ടും രംഗത്തെത്തിയിരിക്കുകയാണ്.
ഗായകന് കാര്‍ത്തിക്കിന്റെ ചോദ്യത്തിന് പ്രതികരണമായാണ് ചിൻമയിയുടെ ട്വീറ്റ്. വൈരമുത്തുവിനെ ഇനി നേരിൽ കാണാന്‍ അവസരം ലഭിച്ചാല്‍ തീര്‍ച്ചയായും കരണത്തടിക്കുമെന്നും, ആ ഒരു നീതി മാത്രമേ തനിക്ക് ലഭിക്കുകയുള്ളു എന്നും ചിന്മയി ട്വിറ്ററില്‍ കുറിച്ചു. ഇപ്പോള്‍ തനിക്കതിനുള്ള പ്രായവും കരുത്തുമുണ്ടെന്നും ചിന്മയി കുറിക്കുന്നു.
Post Your Comments