അപമാനിക്കുന്ന തരത്തിലുള്ള കമന്റുകളാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ താരങ്ങളുടെ പോസ്റ്റുകള്‍ക്ക് കിട്ടുന്നത്. ഇത്തരം കമന്റുകള്‍ക്ക് ചുട്ട മറുപടിയുമായി ചില താരങ്ങള്‍ എത്താറുമുണ്ട്. ബോളിവുഡിലെ യുവ താരം അനന്യ പാണ്ഡെയെക്കുറിച്ചും സോഷ്യല്‍ മീഡിയയില്‍ മോശം കമന്റുകൾ പ്രചരിച്ചിരുന്നു. ഇത്തരം പ്രചരണങ്ങളെക്കുറിച്ചും അതിനോടുള്ള തന്റെ പ്രതികരണ രീതിയെക്കുറിച്ചും ഒരു മാഗസിനു നൽകിയ അഭിമുഖത്തിൽ അനന്യ പറയുന്നു
” സമൂഹമാധ്യമങ്ങളിൽ വരുന്ന മോശം കമന്റ്, എന്നോടുള്ള അനിഷ്ടം രേഖപ്പെടുത്തിക്കൊണ്ടുള്ള ആളുകളുടെ വിമർശനങ്ങൾ, ഇത്തരം ചെറിയ കാര്യങ്ങളൊന്നും എന്നെ ഒരു വിധത്തിലും ബാധിക്കാറില്ല. ജീവിതത്തിലെ വളരെ പ്രധാനപ്പെട്ട കാര്യങ്ങളെ ചെയ്സ് ചെയ്യുക എന്നുള്ളതാണ് എന്റെ ലക്ഷ്യം. എപ്പോഴും ചിന്തിച്ചു കൊണ്ടിരിക്കുന്നത് സ്റ്റുഡന്റ് ഓഫ് ദ് ഇയർ എന്ന ചിത്രത്തെക്കുറിച്ച് മാത്രമാണ്. എന്റെ ജീവിതം തന്നെയാണ് ഞാനതിൽ നൽകിയിരിക്കുന്നത്. എനിക്ക് എല്ലാവരോടും സ്നേഹം മാത്രമേയുള്ളൂ. എനിക്ക് ആളുകളെ വളരെ കംഫർട്ടബിളാക്കാൻ സാധിക്കുമെന്നുറപ്പുണ്ട്.”- അനന്യ വ്യക്തമാക്കി
Post Your Comments