മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഖുശ്ബു. സൂപ്പര്‍ താരങ്ങളുടെ നായികയായി തിളങ്ങിയ ഖുശ്ബു മമ്മൂട്ടിയ്ക്കൊപ്പം കയ്യൊപ്പ്, പ്രാഞ്ചിയേട്ടന് തുടങ്ങിയ ചിത്രങ്ങളില്‍ അഭിനയിച്ചിരുന്നു. പ്രാഞ്ചിയേട്ടന് ആന്‍ഡ് ദി സെയിന്റിനു വേണ്ടി പ്രതിഫലം വാങ്ങാതെയാണ് ഖുശ്ബു അഭിനയിച്ചതെന്നു തുറന്നു പറയുകയാണ് സംവിധായകന് രഞ്ജിത്ത്.
ഷൂട്ടിംഗ് കഴിഞ്ഞ് മടങ്ങിപോകുന്ന സമയം ചെക്ക് നല്‍കിയെങ്കിലും ഖുശ്ബു അത് വാങ്ങിയില്ലെന്ന് സംവിധായകന് പറയുന്നു. ‘ഞാനും ഖുശ്ബുവും നല്ല സുഹൃത്തുകളാണ്, കൈയ്യൊപ്പില്‍ നല്ലൊരു വേഷം അവര്‍ ചെയ്തിരുന്നു. പ്രാഞ്ചിയേട്ടനില്‍ ഒരു വേഷമുണ്ടെന്ന് പറഞ്ഞപ്പോള്‍ ചെയ്യാന്‍ തയ്യാറായി ഖുശ്ബു വന്നു.- രഞ്ജിത്ത് പങ്കുവച്ചു.
”ഷൂട്ട് തീര്‍ന്ന ദിവസം ലൊക്കേഷനില്‍ നിന്ന് നേരെ എയര്‍പോര്‍ട്ടിലേക്ക് പോകാനിരിക്കുകയാണ് ഖുശ്ബു. ഞാന്‍ ഒരു ബ്ലാങ്ക് ചെക്ക് അവളുടെ കൈയ്യില്‍ നല്കി പറഞ്ഞു. തുക ഖുശ്ബുവിന് സ്വന്തമായി എഴുതിയെടുക്കാം. അല്ല അതിന് ബുദ്ധിമുട്ടാണെങ്കില്‍ ഞാന്‍ എഴുതാം. അവള് ചെക്ക് ബുക്ക് വാങ്ങിച്ചിട്ട് മടക്കിയിട്ട് എന്റെ കീശയില്‍ വെച്ച് പറഞ്ഞു. അത് അവിടെ ഇരിക്കട്ടെ എന്ന്, ഏഴ് ദിവസത്തോളം ഷൂട്ടിംഗിനായി ചെലവഴിച്ചിട്ടും അവള് പ്രതിഫലമൊന്നും തന്നെ വാങ്ങിയില്ല. ” ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ രഞ്ജിത്ത് വ്യക്തമാക്കി
Post Your Comments