പീറ്റര്‍ ഹെയ്ന് എന്ന നാമം മലയാള സിനിമയ്ക്ക് തികച്ചും അന്യമല്ല, വൈശാഖ്-മോഹന്‍ലാല്‍ ടീമിന്റെ പുലിമുരുകന് എന്ന ചിത്രത്തോടെയാണ് പ്രേക്ഷകര്‍ പീറ്റര്‍ ഹെയ്ന് എന്ന സ്റ്റണ്ട് കൊറിയോഗ്രഫറെ നെഞ്ചിലേറ്റിയത്, പുലിമുരുകന് പുറമേ മധുരരാജയിലും പീറ്റര്‍ ഹെയ്ന് എന്ന ഇതിഹാസ താരത്തിന്റെ സാന്നിധ്യം ശ്രദ്ധേയമാണ്, എന്നാല്‍ മധുരരാജയ്ക്കും മുന്‍പേ പീറ്റര്‍ ഹെയ്ന് മറ്റൊരു മമ്മൂട്ടി ചിത്രത്തില്‍ വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്റ്റണ്ട് കൊറിയോഗ്രഫറായി വര്‍ക്ക് ചെയ്തിട്ടുണ്ട്, സഞ്ജീവ് ശിവന് സംവിധാനം ചെയ്ത അപരിചിതന് എന്ന ചിത്രത്തിലായിരുന്നു പീറ്റര്‍ ഹെയ്ന് സംഘട്ടന രംഗം നിയന്ത്രിച്ചത്. മലയാളത്തിലേക്കുള്ള പീറ്റര്‍ ഹെയ്ന്റെ തുടക്കവും അതായിരുന്നു…
ഒരു ടിവി ചാനല്‍ ടോക് ഷോയ്ക്കിടെ പീറ്റര്‍ ഹെയ്ന്റെ ആദ്യ സിനിമയെക്കുറിച്ച് അവതാരക മമ്മൂട്ടിയെ ഓര്‍മ്മപ്പെടുത്തി, തന്റെ സിനിമയിലൂടെയാണ് പീറ്റര്‍ ഹെയ്ന് മലയാളത്തിലേക്ക് തുടക്കം കുറിച്ചതെന്നു മമ്മൂട്ടിയും ഓര്‍ത്തെടുത്തു. പോക്കിരി രാജയുടെ സ്വീക്വലായ മധുരരാജ പ്രദര്‍ശനത്തിനെത്തുമ്പോള്‍ ടെക്നിക്കല്‍ വിഭാഗത്തിന്റെ പെര്ഫക്ഷനില് പ്രതീക്ഷ അര്‍പ്പിച്ച് കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍, മമ്മൂട്ടിയെ എന്ന താരത്തെ കൃത്യമായി ഉപയോഗപ്പെടുത്തിയാണ് വൈശാഖ് മധുരരാജ ചിത്രീകരിച്ചിട്ടുള്ളത്.
Post Your Comments