നടൻ സണ്ണി വെയ്‌നിന്റെ വിവാഹത്തിൽ ചിരിപടര്‍ത്തി നടന്‍ ദിലീപ്. കഴിഞ്ഞ ദിവസം ഗുരുവായൂർ ക്ഷേത്രത്തിൽ വച്ചായിരുന്നു നടന്‍ സണ്ണി വെയിനും ബാല്യകാല സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ രഞ്ജിനിയും തമ്മിലുള്ള വിവാഹം. രാവിലെ 6 മണിക്ക് നടന്ന ചടങ്ങില്‍ അടുത്ത സുഹൃത്തുക്കള്‍ മാത്രമാണ് പങ്കെടുത്തത്. എന്നാല്‍ ആ വിവാഹ ചടങ്ങില്‍ ദിലീപും പങ്കെടുത്തു.
ഈ സമയം ദിലീപും കാവ്യക്കൊപ്പം ക്ഷേത്രത്തിൽ എത്തിയിരുന്നു. മകള്‍ മഹാലക്ഷ്മിയുടെ ചോറൂണ് നടത്താനായിരുന്നു ദിലീപ് കുടുംബ സമേതം ക്ഷേത്രത്തില്‍ എത്തിയത്. കാവ്യയ്ക്കും മഹാലക്ഷ്മിക്കും തുലാഭാരം വഴിപാടും നടത്തി. തുടർന്നാണ് നവദമ്പതികൾക്ക് ആശംസകൾ നേരാൻ ദിലീപ് എത്തിയത്. എത്തിയ ഉടൻ തന്നെ ഇരുവർക്കുെമൊപ്പം ഫോട്ടോയ്‌ക്ക് പോസ് ചെയ്‌ത താരം, ആദ്യം വരനും വധുവിനും ഇടയിലാണ് നിന്നത്. എന്നാൽ പെട്ടെന്ന് സണ്ണിയെ രഞ്നിക്കൊപ്പം നിറുത്തി മറുവശത്തേക്ക് മാറുകയായിരുന്നു. ‘അല്ലെങ്കിൽ തന്നെ ചീത്തപേരാ…അപ്പോഴാ’ എന്ന ദിലീപിന്റെ ഡയലോഗ് ചുറ്റും കൂടി നിന്നവരിൽ ചിരിപടർത്തുകയായിരുന്നു
Post Your Comments