GeneralKollywoodLatest News

ഞാന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല; നയന്‍താരയോട് മാപ്പ് പറയില്ല

ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍.

തെന്നിന്ത്യന്‍ താര സുന്ദരി നയന്‍താരയെ അപമാനിച്ച വിഷയത്തില്‍ മാപ്പ് പറയില്ലെന്ന് നടന്‍ രാധാരവി. തെലുങ്കില്‍ സീതയായും തമിഴില്‍ പിശാചായുമഭിനയിക്കുന്ന നയന്‍താരയുടെ വ്യക്തിജീവിതത്തിലെ സംഭവങ്ങള്‍ തമിഴ് നാട്ടുകാര്‍ മറന്നത് കൊണ്ടാണ് ഇപ്പോഴും താരമായി ഇവര്‍ ശോഭിക്കുന്നതെന്ന് രാധ രവി പറഞ്ഞിരുന്നു. ഇതിനെതിരെ വിമര്‍ശനങ്ങള്‍ ശക്തമായി. എന്നാല്‍ ഈ വിഷയത്തില്‍ മാപ്പ് പറയില്ലെന്ന് ഉറപ്പിച്ചു പറയുകയാണ്‌ താരം.

”ഭയം എന്താണെന്ന് അറിയാത്ത ഒരു കുടുംബത്തില്‍ നിന്ന് വരുന്ന ആളാണ് ഞാന്‍. മാപ്പ് പറയാന്‍ ഞാന്‍ കൊലക്കുറ്റമൊന്നും ചെയ്തിട്ടില്ല. അതിനാല്‍ നയന്‍താരയോട് മാപ്പ് പറയാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. അന്ന് എന്റെ പ്രസംഗത്തിന് മാധ്യമപ്രവര്‍ത്തകരടക്കം കയ്യടിച്ചു. മോശം പരാമര്‍ശങ്ങള്‍ എന്തെങ്കിലും ഉണ്ടായിരുന്നുവെങ്കില്‍ അത് അപ്പോഴേ പറയണമായിരുന്നു”- രാധാ രവി പറഞ്ഞു. എനക്ക് ഇന്നൊരു മുഖമിരിക്ക്’ എന്ന സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ വിളിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

shortlink

Related Articles

Post Your Comments


Back to top button