GeneralLatest NewsMollywood

ധൈര്യമായിട്ട് ഇരിക്ക്, ഞാന്‍ പിടിച്ച്‌ തിന്നില്ല; അവതാരകയോട് മമ്മൂട്ടി

മധുരരാജയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ളതായിരുന്നു അഭിമുഖം.

മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയേ ഇന്റര്‍വ്യൂ ചെയ്യാന്‍ കിട്ടിയ അവതാരകയുടെ പേടി മാറ്റി താരം. തന്റെ മുന്നില്‍ പേടിച്ചിരുന്ന അവതാരകയെ സമാധാനിപ്പിക്കുന്ന മമ്മൂട്ടിയുടെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ചര്ച്ചയായിക്കഴിഞ്ഞു.

മധുരരാജയുടെ പ്രചാരണത്തിന്റെ ഭാഗമായുള്ളതായിരുന്നു അഭിമുഖം. അവതാരക പരിഭ്രമിച്ചിരിക്കുകയാണെന്ന് മനസിലായ മമ്മൂട്ടി കൈയില്‍ കെട്ടിയിരിക്കുന്ന കുരിശ് രൂപത്തെക്കുറിച്ച് ചോദിക്കുകയും സംസാരത്തിനു തുടക്കമിട്ടു. പിന്നീട് പേരും ചോദിച്ച്‌ മനസിലാക്കി. പേടിക്കണ്ട, ധൈര്യമായി ചോദിച്ചോ. ഞാന്‍ പിടിച്ചു തിന്നുകയൊന്നുമില്ല എന്ന് അവതാരകയുടെ കൈയില്‍ തട്ടിക്കൊണ്ട് പറയുകയും ചെയ്തു. അവതാരകയ്ക്ക് മമ്മൂട്ടി നല്‍കിയ കരുതലിനെ പ്രശംസിക്കുകയാണ് ആരാധകര്‍. അവസാനം അവതാരകയെ വിശദമായി മമ്മൂട്ടി പരിചയപ്പെടുത്തുന്നുമുണ്ട്.

shortlink

Related Articles

Post Your Comments


Back to top button