ഓരോ ദിവസവും ഓരോ കളക്ഷനുകള്‍ തിരുത്തി കുറിച്ചാണ് ലൂസിഫര്‍ എന്ന ചിത്രത്തിന്റെ മുന്നേറ്റം. വിദേശ മാര്‍ക്കറ്റില്‍ നാല്‍പ്പത്തിയഞ്ച് കോടി കടന്ന ചിത്രം തെന്നിന്ത്യയില്‍ നിന്നുള്ള ചിത്രങ്ങളുടെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്ത് എത്തിക്കഴിഞ്ഞു, രജനികാന്തിന്റെ പേട്ടയാണ് വിദേശ മാര്‍ക്കറ്റില്‍ ഏറ്റവും ടോപിലുള്ള തെന്നിന്ത്യന്‍ ചിത്രം.
മാര്‍ച്ച്-28 നു റിലീസ് ചെയ്ത ലൂസിഫര്‍ ആഗോള ബോക്സോഫീസില്‍ എട്ടു ദിനം കൊണ്ട് നൂറു കോടിയെന്ന ചരിത്രനേട്ടം സ്വന്തമാക്കിയതിനു പിന്നാലെയാണ് വിദേശ മാര്‍ക്കറ്റിലെ ചിത്രത്തിന്റെ കുതിപ്പ്. മലയാളത്തിലെ സര്‍വ്വകലാ റെക്കോര്‍ഡായ പുലിമുരുകന്റെ നൂറു കോടിയെന്ന അപൂര്‍വ്വ നേട്ടവും ലൂസിഫര്‍ അധികം വൈകാതെ മറികടക്കും.
Post Your Comments