തെന്നിന്ത്യന്‍ സൂപര്‍ താരം സൂര്യയുടെ നായികയായി തമിഴില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് യുവനടി അപര്‍ണ ബാലമുരളി. അഭിനയത്തില്‍ മാത്രമല്ല പാട്ടിലും കഴിവ് തെളിയിച്ച ഈ താര സുന്ദരി തന്റെ ഉറക്കം കെടുത്തിയ സിനിമയേയും കഥാപാത്രങ്ങളേയും കുറിച്ച് മാതൃഭൂമിക്ക് നല്കിയ അഭിമുഖത്തില്‍ മനസു തുറക്കുന്നു.
മോഹന്‍ലാല്‍ നായകനായി, ബ്ലസി സംവിധാനം ചെയ്ത തന്മാത്ര തന്നെ വേദനിപ്പിച്ച ഒരു ചിത്രമാണെന്ന് അപര്‍ണ പറയുന്നു. താന്‍ ഒരിക്കലും മോഹന്‍ലാലിനെ അങ്ങനെകാണാന്‍ ആഗ്രഹിക്കുന്നില്ലെന്നും ഈ കഥാപാത്രം കാരണം പല രാത്രികളിലും താന്‍ ഞെട്ടി ഉണര്‍ന്നിട്ടുണ്ടെന്നും അപര്‍ണ വെളിപ്പെടുത്തി. ‘സന്തോഷകരമായ ജീവിതത്തിനിടയില്‍ ഓര്മ നശിച്ച് കൊച്ചുകുട്ടിയെപ്പോലെയാകുന്ന ലാലേട്ടന്റെ രമേശന് നായര്‍ എന്ന കഥാപാത്രം എന്റെ ഉറക്കം കെടുത്തി. പ്രത്യേകിച്ച് ലാലേട്ടനെ അങ്ങനെ കാണാന്‍ ഞാന്‍ ഒരിക്കലും ഇഷ്ടപ്പെട്ടിരുന്നില്ല. എന്റെ ഓര്മ നശിക്കുന്നത് സ്വപ്നം കണ്ട് പലരാത്രികളിലും ഞാന്‍ ഞെട്ടിയുണര്‍ന്നിട്ടുണ്ട്.’
ആഷിക് അബു സംവിധാനം ചെയ്ത 22 ഫീമെയില്‍ കോട്ടയത്തിലെ റിമ കല്ലിങ്കലിന്റെ ടെസ എന്ന കഥാപാത്രവും തന്റെ മനസിനെ വേദനിപ്പിച്ചുവെന്നും ചിത്രം കണ്ടുകൊണ്ടിരുന്നപ്പോള്‍ തീയെറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്നുപോലും ചിന്തിച്ചതായി അപര്‍ണ പറയുന്നു. നിരന്തരം പീഡനത്തിന് ഇരയാകുന്ന പെണ്‍കുട്ടിയുടെ മാനസീകാവസ്ഥ താങ്ങാവുന്നതിലും അപ്പുറമായിരുന്നു. ചിത്രത്തിന്റെ ഇടവേളയില്‍ തീയറ്ററില്‍ നിന്ന് ഇറങ്ങി ഓടിയാലോ എന്നുപോലും കരുതിയെന്നും അപര്‍ണ പങ്കുവച്ചു
അതിനു ശേഷം തന്നെ ബുദ്ധിമുട്ടിച്ച ഒരു ചിത്രം മായാനദിയാണെന്നും അപര്‍ണ പറയുന്നു. ചിത്രത്തിന്റെ അവസാനം കാമുകനായ മാത്തന് വെടിയേറ്റു വീണപ്പോള്‍ നായിക ഒറ്റയ്ക്ക് അനന്തതയിലേക്ക് നടന്നു നീങ്ങുന്ന സീനുണ്ട്. ആ ഒറ്റപ്പെടലിന്റെ സങ്കടം എനിക്ക് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. ചിത്രത്തിലെ നായികാനായകന്മാരായെത്തിയ ഐശ്വര്യ ലക്ഷ്മിയേയും ടൊവിനോയേയും വിളിച്ചപ്പോഴാണ് സമാധാനമായതെന്നും അപര്‍ണ അഭിമുഖത്തില്‍ തുറന്നു പറഞ്ഞു.
Post Your Comments