Latest NewsTV Shows

ഉപ്പും മുളകിലും വീണ്ടുമൊരു കല്യാണം? താരങ്ങള്‍ തമ്മില്‍ പ്രണയത്തില്‍!!

ചന്ദ്രന് ഒരു കല്യാണാലോചന വന്നിട്ടുണ്ടെന്നും കനകമാണ് വധുവെന്നും നീലു

ജനപ്രിയ പരമ്പര ഉപ്പും മുളകിലും രമയ്ക്കും ഭാസിയ്ക്കും പിന്നാലെ ഒരു കല്യാണം കൂടി ഉണ്ടാകുമെന്നു സൂചന. ബാലുവും നീലുവും അവരുടെ അഞ്ചുമക്കളും അടങ്ങുന്ന ഈ താര കുടുംബം ആരാധകര്‍ ഏറ്റെടുത്തുക്കഴിഞ്ഞിരുന്നു. ഈ പരമ്പരയുടെ പുതിയ പ്രമോ വീഡിയോയിലാണ് പുതിയ കല്യാണകാര്യം ചര്ച്ചയാകുന്നത്.

ഉപ്പും മുളകിലെയും ബാലുവിന്റെ അടുത്ത സുഹൃത്തും ഓട്ടോ ഡ്രൈവറുമാണ് ചന്ദ്രന്‍. കുടുംബത്തില്‍ എന്ത് ആവശ്യമുണ്ടേലും ഓടി വരുന്ന ചന്ദ്രന്റെ ഉള്ളില്‍ ഒരാളോട് പ്രണയമുണ്ടെന്ന് കണ്ടെത്തിയിരിക്കുകയാണ് വിഷ്ണുവും ലച്ചുവും കേശുവും ശിവാനിയും. ഇക്കാര്യം അറിഞ്ഞ നീലു ചന്ദ്രനോട് വിവാഹകാര്യം സംസാരിക്കുന്നു.

ബാലുവിന്റെ മാമാന്റെ മകളാണ് കനകം. തമിഴ്‌നാട്ടില്‍ താമസിക്കുന്ന കനകവും മാമാനും ഇടയ്ക്ക് ഉപ്പും മുളകും കുടുംബത്തിലേക്ക് വരാറുണ്ടായിരുന്നു. ഇപ്പോഴിതാ കനകം വീണ്ടും വീട്ടിലെത്തിയിരിക്കുകയാണ്. കനകത്തെ കണ്ട ചന്ദ്രന് അവളെ ഇഷ്ടമാണെന്ന് കുട്ടികള്‍ കണ്ടെത്തുന്നു. ചന്ദ്രന് ഒരു കല്യാണാലോചന വന്നിട്ടുണ്ടെന്നും കനകമാണ് വധുവെന്നും നീലു പറയുന്നു. ചന്ദ്രനും കനകവും ഒന്നിക്കുമോ എന്ന ആകാംഷയിലാണ് ആരാധകര്‍. ഈ വിവാഹത്തിനു ബാലു സമ്മതിക്കുമോ എന്ന കാര്യവും അറിയാനുണ്ട്.

ജിജി കലാമന്ദിറാണ് ഓട്ടോ ചന്ദ്രന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബാലുവിന്‍രെ വീട്ടിലെ അംഗത്തെപ്പോലെയാണ് ചന്ദ്രന്‍. രോഹിണി രാഹുലാണ് കനകമെന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഭാസിക്കും രമയ്ക്കും പിന്നാലെ കനകവും ചന്ദ്രനും വിവാഹിതരായേക്കുമെന്നുള്ള സൂചനകളാണ് പുതിയ പ്രമോ നല്‍കുന്നത്. ഭാസിയും രമയും യഥാര്‍ത്ഥ ജീവിതത്തിലാണ് ഒരുമിച്ചതെങ്കില്‍ കനകവും ചന്ദ്രനും പരമ്പരയ്ക്കായി ഒരുമിക്കുമെന്നാണ് സൂചന.

shortlink

Related Articles

Post Your Comments


Back to top button