
പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ജീവിതം ആവിഷ്കരിക്കുന്ന ‘പിഎം നരേന്ദ്ര മോദി’ എന്ന സിനിമയുടെ റിലീസ് തടയണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി സുപ്രീംകോടതി തള്ളി. ബോളിവുഡ് താരം വിവേക് ഒബ്‌റോയി ആണ് ചിത്രത്തില്‍ നരേന്ദ്രമോദിയായി എത്തുന്നത്.
തിരഞ്ഞെടുപ്പിനു തൊട്ടു മുമ്ബ് ചിത്രം പുറത്തിറക്കുന്നത് പെരുമാറ്റച്ചട്ട ലംഘനമാണെന്നു ചൂണ്ടിക്കാട്ടിയാണു ഹര്‍ജി സമര്‍പ്പിക്കപ്പെട്ടത്. എന്നാല്‍ സിനിമയ്ക്ക്‍സെന്‍സര്‍ ബോര്‍ഡ് ഇതുവരെ സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. മാത്രമല്ല സിനിമ പെരുമാറ്റച്ചട്ട ലംഘനമാണോ എന്നു തീരുമാനിക്കേണ്ടത് തിരഞ്ഞെടുപ്പ് കമ്മീഷനാണെന്നും കോടതി പറഞ്ഞു. 23 ഭാഷകളില്‍ ഇറങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്നത് ഒമങ് കുമാര്‍ ആണ്.
Post Your Comments