CinemaMollywoodNEWS

പ്രതീക്ഷയുള്ള എട്ട് ചിത്രങ്ങള്‍ക്ക് നടുവില്‍ പ്രതീക്ഷയില്ലാത്ത മമ്മൂട്ടി ചിത്രം: അന്നത്തെ വിഷുക്കാലത്ത് സംഭവിച്ചത്!

മമ്മൂട്ടി ചിത്രമെന്ന ലേബല്‍ ഉണ്ടെങ്കിലും ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകന്റെ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ മറവത്തൂര്‍ കനവ് അധികം കൊട്ടിഘോഷിക്കപ്പെട്ടിരുന്നില്ല

വിഷു സീസണുകളിലെത്തുന്ന മലയാള സിനിമകള്‍ തമ്മില്‍ എപ്പോഴും മത്സര ബുദ്ധിയോടെയുള്ള  വലിയ പോരാട്ടമാണ് നടക്കുക, കളക്ഷന്റെ കാര്യത്തില്‍ ഏതു ചിത്രം മുന്നില്‍ കുതിച്ചെത്തുമെന്ന് പ്രേക്ഷകരും അറിയാന്‍ കാത്തിരിക്കുന്ന സമ്മര്‍ വെക്കേഷന്‍ സീസണ്‍ മലയാള സിനിമയുടെ വാണിജ്യത്തെ സംബന്ധിച്ച് ഏറെ നിര്‍ണായകമാണ്.

1998-ലെ ഒരു വിഷുക്കാലത്ത് മമ്മൂട്ടിയുടെ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ഒരു മറവത്തൂര്‍ കനവ്’, മറ്റു  പ്രതീക്ഷയുള്ള  എട്ടു ചിത്രങ്ങളോട് പോരാടിയാണ് ബോക്സോഫീസ്‌ കളക്ഷന്റെ കാര്യത്തില്‍ മുന്നിലെത്തിയത്. കമല്‍ഹാസന്‍-പ്രഭുദേവ ടീം ഒന്നിക്കുന്ന ‘കാതലേ കാതലേ’ എന്ന ചിത്രത്തിന്റെയൊക്കെ റിലീസ് മറവത്തൂര്‍ കനവ് എന്ന സിനിമയുടെ വരവിനെ അപ്രസക്തമാക്കിയിരുന്നു.

മമ്മൂട്ടി ചിത്രമെന്ന ലേബല്‍ ഉണ്ടെങ്കിലും ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകന്റെ ചിത്രമെന്ന നിലയില്‍ റിലീസിന് മുന്‍പേ മറവത്തൂര്‍ കനവ് അധികം കൊട്ടിഘോഷിക്കപ്പെട്ടിരുന്നില്ല, മമ്മൂട്ടിക്കും  തന്റെ കരിയറില്‍ അതൊരു ബെസ്റ്റ് ടൈമായിരുന്നില്ല, എന്നാല്‍ പ്രതീക്ഷകളില്ലാതെ ശ്രീനിവാസന്റെ രചനയിലെത്തിയ മറവത്തൂര്‍ കനവ് മലയാള സിനിമാ ബോക്സോഫീസിലെ വലിയ ഒരു ചരിത്രമായി മാറുകയും മറവത്തൂര്‍ കനവിനൊപ്പം ഇറങ്ങിയ മറ്റു ചിത്രങ്ങളുടെയെല്ലാം കളക്ഷനെ ഭേദിച്ചു കൊണ്ട് ചിത്രം ചരിത്രം കുറിക്കുകയും ചെയ്തു.

മമ്മൂട്ടി എന്ന സൂപ്പര്‍ താരത്തിനു വലിയ ഇമേജ് നല്‍കി കൊണ്ട് മറവത്തൂര്‍ കനവ് ഒരു ഗംഭീര വിജയമായപ്പോള്‍ ലാല്‍ ജോസ് എന്ന പുതുമുഖ സംവിധായകനും മലയാള സിനിമയുടെ പുതിയ താരോദയമായി, ഏകദേശം 35-ദിവസങ്ങള്‍ കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ മറവത്തൂര്‍ കനവ് രണ്ടു ഷെഡ്യൂളുകളായിട്ടാണ് ചിത്രീകരിച്ചത്, സിനിമയിലെ ആദ്യ ഭാഗവും ഒരു പാട്ട് സീനും ഊട്ടിയിലായിരുന്നു ചിത്രീകരിച്ചത്. മമ്മൂട്ടിക്ക് പുറമേ ബിജു മേനോന്‍, ശ്രീനിവാസന്‍, നെടുമുടി വേണു, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മോഹിനി, സുകുമാരി, ദിവ്യ ഉണ്ണി തുടങ്ങിയവരായിരുന്നു ചിത്രത്തിലെ പ്രധാന താരങ്ങള്‍.

shortlink

Related Articles

Post Your Comments


Back to top button