പത്മരാജന് എന്ന അതുല്യ പ്രതിഭ മലയാളത്തിനു സമ്മാനിച്ച ക്ലാസ് ചിത്രങ്ങളുടെ ലിസ്റ്റ് എടുത്താല്‍ അതില്‍ ഏറ്റവും കൂടുതല്‍ നായകനായി അഭിനയിച്ചിട്ടുള്ള നടനാണ് മോഹന്‍ലാല്‍, സിനിമയ്ക്കപ്പുറം വ്യക്തിപരമായും വായിച്ചെടുക്കാന്‍ കഴിയാത്തത്ര ഒരു നിര്‍മല സ്നേഹം ബന്ധം പത്മരാജനുമായി അദ്ദേഹം സൂക്ഷിച്ചിരുന്നു.
പത്മരാജൻ ഒരു വൈറസ് എന്ന ലേഖനത്തിൽ മോഹന്‍ലാല്‍ ആ നിര്‍മല സ്നേഹ ബന്ധത്തെക്കുറിച്ച് തുറന്നു എഴുതിയിട്ടുണ്ട്.
പ്രണയിച്ചു പ്രണയിച്ചു ജീവിച്ച രണ്ടു വ്യക്തികളായിരുന്നു ഞാനും പപ്പേട്ടനും, ഒരിക്കല്‍ ഞാന്‍ പറഞ്ഞു സിനിമ മടുത്തു തുടങ്ങി പപ്പേട്ടാ, ഞാൻ ഇന്ത്യ കാണാനുള്ളൊരു യാത്ര തുടങ്ങുകയാണ്.’ ഇത് കേട്ടതും പപ്പേട്ടൻ പറഞ്ഞു. ‘എടാ ഞാനുമുണ്ട്. നമ്മൾ ഇരുവരുമായി യാത്ര ചെയ്യണം, പക്ഷെ അതൊന്നും നടക്കാതെ പോയി, . എനിക്ക് താടി നീട്ടുന്നത് വലിയ ഇഷ്ടമായിരുന്നു. പപ്പേട്ടനെപ്പോലെ താടിയുണ്ടാകുന്നത് ഭംഗിയായി ഞാൻ കരുതി. എനിക്ക് ആയുർവേദ ചികിത്സ നടക്കുന്ന കാലത്ത് പപ്പേട്ടൻ കാണാൻ വന്നു. എന്റെ താടി കണ്ടതും പപ്പേട്ടന് സന്തോഷമായി. പത്മരാജൻ ഒരു വൈറസ് എന്ന ലേഖനത്തിൽ മോഹന്‍ലാല്‍ തുറന്നെഴുതുന്നു…
Post Your Comments