സാമ്പത്തികമായി വലിയ നേട്ടം കൈവരിച്ച സിനിമയാണ് മമ്മൂട്ടിയുടെ ഹിറ്റ്ലര്‍,സിദ്ധിഖ് സംവിധാനം ചെയ്ത ചിത്രത്തില്‍ ഹിറ്റ്ലര്‍ മാധവന്‍ കുട്ടി എന്ന പരുക്കനായ കഥാപാത്രമായി മമ്മൂട്ടി അഭിനയിച്ചപ്പോള്‍ കുടുംബ ചിത്രമെന്ന നിലയിലായിരുന്നു തിയേറ്ററില്‍ ചിത്രത്തിന് സ്വീകാര്യത ലഭിച്ചത്, മമ്മൂട്ടിയുടെ താര പരിവേഷവും അഭിനയത്തിന്റെ ആഴവും കൃത്യമായി അടയാളപ്പെടുത്തിയ ഹിറ്റ്ലര്‍ 1996-ലാണ് പുറത്തിറങ്ങുന്നത്.
ചിത്രത്തിലെ മാധവന്‍ കുട്ടിയുടെ ഗെറ്റപ്പ് ഇങ്ങനെയായിരിക്കണമെന്ന് സംവിധായകന്‍ സിദ്ധിഖിന്‍റെ മനസ്സില്‍ കൃത്യമായ ഒരു രൂപമുണ്ടായിരുന്നു, മുണ്ട് ധരിച്ചു മുടി മുകളിലോട്ടു ചീകി ഒതുക്കിയ പൗരുഷ സൗന്ദര്യം നിറഞ്ഞു നില്‍ക്കുന്ന തന്റേട രൂപം, എന്നാല്‍ മമ്മൂട്ടി തന്റെ ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തില്ലെന്നും മുടി സൈഡിലേക്ക് ചീകിയിടുന്നതാണ് തനിക്ക് സൗകര്യമെന്നും സംവിധായകനോട് വ്യക്തമാക്കി, എങ്കില്‍ അങ്ങനെ തന്നെ ചെയ്തോളൂവെന്ന് സംവിധായകനായ സിദ്ധിഖും നിര്‍മ്മതാവായായ ലാലും വ്യക്തമാക്കി, എന്നാല്‍ ഷോട്ട് എടുക്കുന്നതിനു മുന്‍പ് സിദ്ധിഖ് ലാലിന്‍റെ ഇഷ്ടക്കേട് മനസ്സിലാക്കിയ മമ്മൂട്ടി സിദ്ധിഖ് ലാല്‍ ടീമിന്‍റെ നിര്‍ദ്ദേശാനുസരണം തന്റെ ഹെയര്‍ സ്റ്റൈലില്‍ മാറ്റം വരുത്തികൊണ്ട് ചിത്രീകരണത്തിനു തയ്യാറായി.
Post Your Comments