മലയാളത്തിന്റെ മെഗാതാരം മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളില്‍ ഒന്നാണ് ഹിറ്റ്ലര്‍. സഹോദരിമാരെ സംരക്ഷിക്കുന്ന സഹോദരന്റെ കഥ പറഞ്ഞ ഈ ചിത്രം ഒരുക്കിയത് സിദ്ദീഖ് ലാൽമാരാണ്. സിദ്ദീഖും ലാലും പിരിയുന്നതിനു മുൻപേ മമ്മൂട്ടിയോട് സംസാരിച്ചിരുന്ന കഥയാണിത്. സഹോദരിമാരെ സംരക്ഷിക്കുന്ന സഹോദരന്‍, അയാളെ എല്ലാവരും ഹിറ്റ്ലർ എന്നാണ് വിളിക്കുന്നത്. അത്ര മാത്രമാണ് തങ്ങള്‍ മമ്മൂട്ടിയോട് പറഞ്ഞത്. സിദ്ദീഖ് തനിച്ച് സംവിധായകനാകുന്നതും ലാൽ നിർമാതാവാകുന്നതുമായ ആദ്യ സിനിമയാണ് ഹിറ്റ്ലർ.
ഷൂട്ടിങ് തുടങ്ങാറായിട്ടും കഥ കേൾക്കാൻ മമ്മൂട്ടി തയാറായില്ലെന്നും .കഥ കേൾക്കേണ്ട കാര്യമില്ല, ഇത് ഹിറ്റ‌് സിനിമയാണ് എന്ന നിലപാടിലായിരുന്നു അദ്ദേഹമെന്നും സിദ്ദിഖ് പറയുന്നു. ഷൂട്ടിങ്ങിന്റെ തലേന്ന് നിർബന്ധിച്ച് കഥ കേൾപ്പിക്കുകയായിരുന്നു.
അപ്പോള്‍ മമ്മൂട്ടി ഒരു രഹസ്യവും പറഞ്ഞു: ”സിദ്ദീഖ് ലാൽമാരുടെ പടത്തിൽ അഭിനയിക്കുമ്പേൾ സൂക്ഷിക്കണമെന്ന് ചിലർ പറഞ്ഞിരുന്നത്രെ. കാരണം അവരുടെ സ്ഥിരം നടന്മാരായ മുകേഷിനും ജഗദീഷിനും ഇന്നസന്റിനും ഇടയിലിട്ട് ഞെരുക്കുമത്രേ.” എന്നാല്‍ മമ്മൂട്ടിയുടെ മറുപടി: ‘‘എനിക്ക് അഭിനയിക്കാൻ അവരുടെ പടം വേണമെന്നില്ല. പക്ഷേ പടം ഹിറ്റാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണ്’’ എന്നായിരുന്നു.
Post Your Comments