BollywoodGeneralLatest News

ആ രാത്രി ഏറെ വേദനാജനകമായിരുന്നു; 18 വര്‍ഷത്തെ ദാമ്പത്യം വേര്‍പിരിഞ്ഞതിനെക്കുറിച്ച് നടി

. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അര്‍ബാസ് ഖാനും മലൈക അറോറയും അവസാനിപ്പിച്ചത് 2017ലായിരുന്നു

വിവാഹവും വിവാഹമോചനവും സിനിമാ മേഖലയില്‍ പലപ്പോഴും വാര്‍ത്തയാകാറുണ്ട്. ഇപ്പോള്‍ നടന്‍ അര്‍ജുന്‍ കപൂറും നടി മലൈക അറോറയും വിവാഹിതയാകുന്ന വാര്‍ത്ത ഗോസിപ്പ് കോളങ്ങളില്‍ ചര്‍ച്ചയാണ്. ആദ്യ വിവാഹ ബന്ധത്തില്‍ നിന്നും മോചനം നേടിയാണ്‌ മലൈക അറോറ രണ്ടാം വിവാഹത്തിനു ഒരുങ്ങുന്നത്.

സല്‍മാന്‍ഖാന്റെ സഹോദരനും നടനുമായ അര്‍ബാസ് ഖാനാണ് മലൈകയുടെ ആദ്യ ഭര്‍ത്താവ്. ഈ ബന്ധത്തില്‍ ഒരു മകനുണ്ട്. 18 വര്‍ഷത്തെ ദാമ്പത്യ ജീവിതം അര്‍ബാസ് ഖാനും മലൈക അറോറയും അവസാനിപ്പിച്ചത് 2017ലായിരുന്നു. വിവാഹമോചനത്തെക്കുറിച്ച് തീരുമാനിച്ച രാത്രിയിലെ അനുഭവത്തെക്കുറിച്ചും താരം തുറന്നുപറഞ്ഞിട്ടുണ്ട്. ” ഒരുമിച്ചുള്ള ജീവിതത്തില്‍ തങ്ങള്‍ ഇരുവരും സംതൃപ്തരായിരുന്നില്ല. അസ്വാരസ്യങ്ങളും പൊരുത്തക്കേടുകളും ഏറെയായിരുന്നു. തങ്ങളെ മാത്രമല്ല, ചുറ്റുമുള്ളവരെയും അത് ബാധിച്ചുതുടങ്ങിയിരുന്നു. ഒരുമിച്ചുള്ളപ്പോള്‍ സന്തോഷിക്കാനാവില്ലെങ്കില്‍ ഇരുവരും വേര്‍പിരിയുന്നതാണ് നല്ലതെന്നും” താരം പറയുന്നു.

ഒറ്റയ്ക്കായിരുന്നില്ല, അര്‍ബാസുമായി ആലോചിച്ചതിന് ശേഷമായിരുന്നു എട്ടു വര്‍ഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കാന്‍ തീരുമാനിച്ചതെന്നും മലൈക പറഞ്ഞു. ” കുടുംബത്തോട് ഇതേക്കുറിച്ച് പറഞ്ഞപ്പോള്‍ തുടക്കത്തില്‍ അത്ര നല്ല പ്രതികരണമായിരുന്നില്ല ലഭിച്ചത്. വിവാഹ മോചനം നേടുന്നതിന്റെ തലേദിവസത്തെ രാത്രി ഏറെ വേദനാജനകമായിരുന്നു. ചോദ്യങ്ങളുമായി എല്ലാവരും തനിക്കരികിലായിരുന്നു. ഇത് വേണോയെന്നായിരുന്നു അവരുടെ സംശയം. ഇത് തന്നെയാണോ തീരുമാനമെന്നും അവര്‍ ചോദിച്ചിരുന്നു. താന്‍ സ്വന്തം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്ന് ബോധ്യപ്പെട്ടതിന് പിന്നാലെയാണ് അവര്‍ തന്നെ പിന്തുണച്ചത്. തന്നെക്കുറിച്ചോര്‍ത്ത് അഭിമാനമെന്നായിരുന്നു പിന്നീടവര്‍ പറഞ്ഞത്. ശക്തമായ പിന്തുണയായിരുന്നു കുടുംബം തനിക്ക് നല്‍കിയത്.” ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തില്‍ തരാം പങ്കുവച്ചു.

shortlink

Related Articles

Post Your Comments


Back to top button