സിനിമാ ലോകത്ത് ഇപ്പോള്‍ ബയോപിക്കുകളുടെ കാലമാണ്. അതില്‍ ഏറ്റവുമധികം ചര്‍ച്ചയായ രണ്ടു ചിത്രങ്ങളാണ് അന്തരിച്ച തമിഴ് നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ജീവിതം പ്രമേയമാക്കി ഒരുക്കുന്ന സിനിമകള്‍. തലൈവിയെന്നും ദ അയേണ്‍ ലേഡിയെന്നും പേരിട്ട ചിത്രങ്ങളുടെ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാല്‍ മൂന്നാമത് ഒരു ചിത്രവും കൂടി ജയലളിതയുടെ ജീവിതകഥ അവതരിപ്പിക്കുന്നതായി റിപ്പോര്‍ട്ട്.
ജയലളിതയുടെ ജീവിതം പ്രമേയമാക്കി കെ ജഗദീശ്വര റെഡ്ഡിയാണ് പുതിയ ബയോപിക്ക് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന് ശശിലളിത എന്നാണ് പേരിട്ടിരിക്കുന്നത്. സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ പുറത്തിറങ്ങിയിരുന്നു. ജയലളിതയ്‌ക്കൊപ്പം ശശികലയ്ക്കും പ്രാധാന്യം നല്‍കിയുളള ഒരു സിനിമയായിരിക്കുമിത്. ജയലളിതയുടെ 75 ദിവസത്തോളം നീണ്ട ആശുപത്രി ജീവിതം ഇതില്‍ ആവിഷ്കരിക്കുമെന്നും റിപ്പോര്‍ട്ട്.
കങ്കണ റാവത്തിനെ കേന്ദ്രകഥാപാത്രമാക്കി തലൈവി ഒരുക്കുന്നത് എല്‍ വിജയാണ്. തമിഴിനു പുറമെ ബോളിവുഡില്‍ ജയ എന്ന പേരിലും ഈ ചിത്രമെത്തും. ജയലളിതയുടെ മറ്റൊരു ബയോപിക്ക് ചിത്രമായ ദ അയേണ്‍ ലേഡിയയില്‍ നിത്യാ മേനോനാണ് നായികാ വേഷത്തില്‍ എത്തുന്നത്. എഎര്‍ മുരുകദോസിന്റെ അസോസിയേറ്റായി പ്രവര്‍ത്തിച്ച പ്രിയദര്‍ശിനിയാണ് ദ അയേണ്‍ ലേഡി സംവിധാനം ചെയ്യുന്നത്.
Post Your Comments