
വസ്ത്രധാരണത്തിന്റെ പേരില്‍ പലപ്പോഴും താര പുത്രിമാര്‍ വിമര്‍ശനത്തിനു ഇരയാകാറുണ്ട്. അജയ് ദേവ്ഗണിന്റെ മകള്‍ നൈസയും ശ്രീദേവിയുടെ മകള്‍ ജാന്‍വിയും സെയിഫ്അലിഖാന്റെ പുത്രി സാറയും പലപ്പോഴും പൊതുവേദിയില്‍ ഇറക്കം കുറഞ്ഞ വസ്ത്രം ശരിചെത്തുന്നതിന്റെ പേരില്‍ നിരവധി വിമര്‍ശനങ്ങള്‍ക്ക് ഇരയായിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബോളിവുഡ് യുവതാരം ജാന്‍വി കപൂര്‍ വിമരഷനത്തിനു ഇരയാകുന്നത് ഒരിക്കല്‍ ധരിച്ച വസ്ത്രം വീണ്ടും ഉപയോഗിക്കുന്നതിന്റെ പേരിലാണ്.
അവാര്‍ഡ് നിശകളിലും താര വിവാഹങ്ങള്‍ക്കും ജാന്‍വി അണിയുന്ന വസ്ത്രങ്ങള്‍ ഏറെ ആകാംഷയോടെയാണ് ആരാധകര്‍ ശ്രദ്ധിക്കുന്നത്. എന്നാല്‍ ഒരിക്കല്‍ അണിഞ്ഞ വസ്ത്രം വീണ്ടും ധരിക്കുന്നെന്ന് ചൂണ്ടിക്കാട്ടി താരത്തിനെതിരെ ട്രോളുകള്‍ നിറയുകയാണിപ്പോള്‍. അത്തരം വിമര്‍ശകര്‍ക്ക് ചുട്ട മറുപടിയും താരം നല്‍കുന്നുണ്ട്. ”എല്ലാ ദിവസവും പുതിയ വസ്ത്രം ധരിക്കാന്‍ മാത്രം പണം താന്‍ സമ്പാദിച്ചിട്ടില്ലെന്നാണ്” ജാന്‍വിയുടെ മറുപടി. ഒരു ചാറ്റ് ഷോയിലായിരുന്നു ജാന്‍വിയുടെ ഈ അഭിപ്രായപ്രകടനം.
ട്രോളുകള്‍ തന്നെ ബാധിക്കാറില്ലെന്നു പറഞ്ഞ ജാന്‍വി ‘വിമര്‍ശനം ഞാന്‍ ചെയ്യുന്ന ജോലിയെ കുറിച്ചാണെങ്കില്‍ അത് ഗൗരവമായി എടുക്കുന്നതില്‍ കാര്യമുണ്ട്. പക്ഷെ ജിമ്മിന് പുറത്ത് എന്റെ ലുക്ക് എന്താണെന്നതൊന്നും എന്റെ ജോലിയലല്ലെന്നും കൂട്ടിച്ചേര്‍ത്തു.
Post Your Comments