BollywoodGeneralLatest News

മദ്യവും മയക്കു മരുന്നും ലൈംഗികതയും; താരപുത്രിയ്ക്കും കാമുകനും വിമര്‍ശനം

ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ.

 ബോളിവുഡ് താരം അമീര്‍ഖാന്റെ മകള്‍ ഐറ ഖാന്റെ പ്രണയചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറല്‍. ഗായകനും സംഗീത സംവിധായകനുാമായ മിഷാല്‍ കൃപലാനിയാണ് താരത്തിന്റെ കാമുകന്‍. എന്നാല്‍ പ്രണയത്തെ പറ്റി ഇരുവരും തുറന്നു പറഞ്ഞിട്ടില്ല. എന്നാല്‍ സംഗീതം പോലെ തന്നെ മിഷാലിനു പ്രിയപ്പെട്ടതാണ് ഐറയോടുള്ള പ്രണയവുമെന്നാണ് ആരാധകപക്ഷം.

മിഷാലിനൊപ്പമുള്ള നിരവധി ചിത്രങ്ങള്‍ ഐറ പങ്കുവെക്കാറുണ്ട്. എന്നാല്‍ മദ്യവും മയക്കു മരുന്നും ലൈംഗികതയും നിറയുന്നതാണ് മിഷാലിന്റെ മ്യൂസിക് വീഡിയോകള്‍ എന്നും വിമര്‍ശനമുണ്ട്. കാലിഫോര്‍ണിയയില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്.

ആമിര്‍ ഖാന്റെ ആദ്യ വിവാഹത്തിലെ മകളാണ് ഐറ. ജുനൈദ് എന്നൊരു മകനും റീന ദത്തയുമായുള്ള ഈ ബന്ധത്തിലുണ്ട്.

shortlink

Related Articles

Post Your Comments


Back to top button