യുവ താരനിരയില്‍ ഏറെ ശ്രദ്ധേയനായ ഷൈന്‍ നിഗം മാറ്റത്തിന്റെ വഴിയെ സഞ്ചരിക്കുന്ന മലയാളത്തിന്റെ നടിപ്പിന് നായകനാണ്, താരത്തിന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട ഒരു വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്, ‘ഇഷ്ക്’ എന്ന ചിത്രത്തിന്റെ ഡബ്ബിംഗിന്റെ അവസാന പോര്‍ഷന്‍ അലറി കരഞ്ഞു കൊണ്ടാണ് താരം പൂര്‍ത്തിയാക്കിയത്, ‘പറവ’ എന്ന ചിത്രത്തിനെക്കാളും ഏറെ തീവ്രമായിരുന്നു പുതിയ ചിത്രത്തിലെ ഇമോഷണല്‍ ടച്ചെന്നു പ്രേക്ഷകര്‍ പങ്കുവയ്ക്കുന്നു.
ഡബ്ബിംഗ് സ്റ്റുഡിയോയില്‍ അലറി കരയുന്ന വീഡിയോ ഷൈന്‍ ആരാധകര്‍ക്കായി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട്, നവാഗതനായ അനുരാജ് മനോഹര്‍ ആണ് ‘ഇഷ്ക്’ സംവിധാനം ചെയ്യുന്നത് . മുകേഷ് ആര് മേത്ത, എ.വി അനൂപ്, സി.വി സാരഥി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്,
Post Your Comments