വിവാഹത്തോടെ സിനിമയില്‍ നിന്നും മാറി നിന്ന നടിയും നിര്‍മ്മാതാവുമായ സാന്ദ്ര തോമസ് തിരിച്ചെത്തുന്നു. സിനിമ നിര്‍മ്മാണരംഗത്തേക്കുള്ള തിരിച്ചുവരവ് പ്രഖ്യാപിച്ചിരിക്കുകയാണ് ഫ്രൈഡെ ഫിലിം ഹൗസ് സഹ സ്ഥാപകയായ സാന്ദ്ര തോമസ്. പുതിയ നിര്‍മ്മാണ കമ്പനിയുമായി സിനിമയില്‍ സജീവമാകാനുള്ള ഒരുക്കത്തിലാണ് താരം. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സ് എന്ന പേരിലാണ് പുതിയ കമ്പനി.
നടനും നിര്‍മ്മാതാവുമായ വിജയ് ബാബുവിനൊപ്പം ഫ്രൈഡെ ഫിലിം ഹൗസ് എന്ന നിര്‍മ്മാണ കമ്പനി തിടങ്ങിയ സാന്ദ്ര ചില അഭിപ്രായ വ്യത്യാസങ്ങളെ തുടര്‍ന്ന് വിജയ് ബാബുവുമായി പിണങ്ങുകയും നിര്‍മ്മാണ കമ്പിനിയില്‍ നിന്നും പിന്മാറുകയും ചെയ്തു. ഇരുവരും തമ്മിലുണ്ടായത് തെറ്റിധാരണ മൂലമുള്ള പ്രശ്നങ്ങളാണെന്നും എല്ലാം പറഞ്ഞുതീര്‍ത്ത് സുഹൃത്തുക്കളായി തുടരുന്നെന്നും പിന്നീട് വിജയ് ബാബു തന്നെ തുറന്നുപറഞ്ഞിട്ടുണ്ട്.
നിരവധി ആളുകളാണ് സാന്ദ്രയ്ക്ക് ആശംസയറിയിച്ചിരിക്കുന്നത്. എന്നാല്‍ നിര്‍മ്മിക്കാന്‍ പോകുന്ന ചിത്രത്തെക്കുറിച്ചോ കമ്പനിയുടെ മറ്റ് വിവരങ്ങളോ പുറത്തുവിട്ടിട്ടില്ല.
Post Your Comments