GeneralKeralaLatest NewsMollywood

മോഹന്‍ലാലിനും മകന്‍ പ്രണവിനും പുരസ്കാരം

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും

42-മത് കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് പ്രഖ്യാപിച്ചു. ഒടിയനിലെ അഭിനയത്തിന് മോഹന്‍ലാല്‍ മികച്ച നടനായി. നിമിഷ സജയന്‍ (ഒരു കുപ്രസിദ്ധ പയ്യന്‍), അനുശ്രീ (ആദി, ആനക്കള്ളന്‍) എന്നിവര്‍ മികച്ച നടിക്കുള്ള അവാര്‍ഡ് പങ്കിട്ടു. മധുപാല്‍ സംവിധാനം ചെയ്ത ഒരു കുപ്രസിദ്ധ പയ്യനാണ് മികച്ച സിനിമ. ഷാജി എന്‍. കരുണ്‍ ആണു മികച്ച സംവിധായകന്‍.(ചിത്രം: ഓള്). മികച്ച നവാഗത പ്രതിഭയ്ക്കുള്ള പുരസ്കാരം പ്രണവ് മോഹന്‍ലാലിനും ഓര്‍മ്മ എന്ന ചിത്രത്തിലെ ഓഡ്രി മിറിയവും പങ്കിട്ടു.

സമഗ്രസംഭാവനകളെ മാനിച്ച് നല്‍കുന്ന ചലച്ചിത്രരത്‌നം പുരസ്‌കാരം നടി ഷീലയ്ക്ക് നല്‍കും. ചലച്ചിത്രപ്രതിഭാ പുരസ്‌കാരം ഗാനരചയിതാവും, സംഗീതസംവിധായകനും തിരക്കഥാകൃത്തുമായ കൈതപ്രം ദാമോദരന്‍ നമ്പൂതിരി, സംവിധായകനും നടനുമായ പി.ശ്രീകുമാര്‍, നടന്‍ ലാലു അലക്‌സ്, നടി മേനക സുരേഷ്, നടിയും ഡബ്ബിങ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി എന്നിവര്‍ക്കു സമ്മാനിക്കും..

മറ്റ് അവാര്‍ഡുകള്‍

മികച്ച രണ്ടാമത്തെ ചിത്രം : ജോസഫ് (എം.പത്മകുമാര്‍)

മികച്ച രണ്ടാമത്തെ നടന്‍ : ജോജു ജോര്‍ജ്ജ് (ചിത്രം : ജോസഫ്)
മികച്ച രണ്ടാമത്തെ നടി : ഇനിയ (ചിത്രം:പരോള്‍, പെങ്ങളില)
മികച്ച ബാലതാരം : മാസ്റ്റര്‍ റിതുന്‍ (ചിത്രം : അപ്പുവിന്റെ സത്യാന്വേഷണം) ബേബി അക്ഷര കിഷോര്‍ (പെങ്ങളില, സമക്ഷം)
മികച്ച തിരക്കഥാകൃത്ത് : മുബിഹഖ് (ചിത്രം : ഖലീഫ)
മികച്ച ഗാനരചയിതാവ് : രാജീവ് ആലുങ്കല്‍ (ചിത്രം: മരുഭൂമികള്‍, ആനക്കള്ളന്‍)
മികച്ച സംഗീത സംവിധാനം : കൈലാസ് മേനോന്‍ ( ചിത്രം : തീവണ്ടി)
മികച്ച പശ്ചാത്തല സംഗീതം: ഐസക് തോമസ് കൊട്ടുകാപ്പള്ളി (ഓള്)
മികച്ച പിന്നണി ഗായകന്‍ : രാകേഷ് ബ്രഹ്മാനന്ദന്‍ (ഗാനം: ജീവിതം എന്നും…, ചിത്രം: പെന്‍ മസാല)
മികച്ച പിന്നണി ഗായിക : രശ്മി സതീശന്‍ (ഗാനം: ഈ യാത്ര…, ചിത്രം: ഈ മഴനിലാവില്‍)
മികച്ച ഛായാഗ്രാഹകന്‍ : സാബു ജയിംസ് (ചിത്രം: മരുഭുമികള്‍, സിദ്ധാര്‍ത്ഥന്‍ എന്ന ഞാന്‍)
മികച്ച ചിത്രസന്നിവേശകന്‍ : ശ്രീകര്‍ പ്രസാദ് ( ചിത്രം: ഓള്)
മികച്ച നവാഗത പ്രതിഭ : പ്രണവ് മോഹന്‍ലാല്‍ (ചിത്രം : ആദി) : ഓഡ്രി മിറിയം (ചിത്രം: ഓര്‍മ്മ)
മികച്ച നവാഗത സംവിധായകന്‍ : അനില്‍ മുഖത്തല (ചിത്രം : ഉടുപ്പ്).

shortlink

Related Articles

Post Your Comments


Back to top button